'ആധുനിക കാലത്തിന്റെ ഡാര്‍വിന്‍' എഡ്വാർഡ് ഒ. വിൽസൺ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 27, 2021

'ആധുനിക കാലത്തിന്റെ ഡാര്‍വിന്‍' എഡ്വാർഡ് ഒ. വിൽസൺ അന്തരിച്ചു

വാഷിങ്ടൺ: ആധുനിക കാലത്തിന്റെ ചാൾസ് ഡാർവിൻ എന്നറിയപ്പെടുന്ന വിഖ്യാത അമേരിക്കൻ ജീവശാസ്ത്രജ്ഞൻ എഡ്വാർഡ് ഒ. വിൽസൺ (92) അന്തരിച്ചു. പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ അദ്ദേഹത്തിന്റെ വേർപാട് ഇ.ഒ. വിൽസൺ ബയോഡൈവേഴ്സിറ്റി ഫൗണ്ടേഷനാണ് പുറത്തുവിട്ടത്. ഫിറമോൺ എന്ന ജൈവരാസപദാർഥം ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നതെന്ന് ആദ്യം കണ്ടെത്തിയത് വിൽസനാണ്. ജൈവവൈവിധ്യം, ജീവിസ്നേഹം (ബയോഫിലിയ) എന്നീ വാക്കുകൾ ജീവശാസ്ത്രത്തിനു സംഭാവന ചെയ്തത് വിൽസനാണ്. പരിണാമ ജീവശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ അദ്ദേഹമാണ് സാമൂഹിക ജീവശാസ്ത്രം എന്ന പഠനമേഖലയ്ക്ക് വിത്തിട്ടത്. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ സാമൂഹിക പെരുമാറ്റത്തിനു പിന്നിലെ ജീവശാസ്ത്രം അദ്ദേഹം ഈ പഠനമേഖലയിലൂടെ വെളിപ്പെടുത്തി. ബെർതോൾഡ് ഹൊൾഡൊബ്ലറുമായി ചേർന്നെഴുതിയ ഉറുമ്പ് (ദി ആന്റ്സ്) എന്ന ഗ്രന്ഥത്തിന് വിൽസന് 1991-ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. അദ്ദേഹം പഠിപ്പിച്ച ഹാർവാഡ് സർവകലാശാലയിലെയും ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് പ്രിയപ്പെട്ടവനായ വിൽസൺ ലോകത്തിലെ പ്രമുഖ ശാസ്ത്ര-സംരക്ഷണ സംഘടനകളുടെ ഉപദേശകൻ കൂടിയായിരുന്നെന്ന് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. രണ്ടുതവണ പുലിറ്റ്സർ പുരസ്കാരം നേടിയിട്ടുണ്ട്. 30-ഓളം പുസ്തകങ്ങളും നൂറിലേറെ ശാസ്ത്രപ്രബന്ധങ്ങളും രചിച്ചു. യു.എസ്. നാഷണൽ മെഡൽ ഓഫ് സയൻസ് അടക്കം നൂറോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. Content Highlights:Edward Wilson


from mathrubhumi.latestnews.rssfeed https://ift.tt/3ExTfg0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages