ഇലക്ടറൽ ബോണ്ട്: വിവരങ്ങൾ നൽകണമെന്ന ആവശ്യം കേന്ദ്ര വിവരാവകാശ കമ്മിഷൻ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 19, 2021

ഇലക്ടറൽ ബോണ്ട്: വിവരങ്ങൾ നൽകണമെന്ന ആവശ്യം കേന്ദ്ര വിവരാവകാശ കമ്മിഷൻ തള്ളി

ന്യൂഡൽഹി: രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകുന്നതിനായി ഇലക്ടറൽ ബോണ്ടുകൾ വിറ്റതിന്റെ വിവരങ്ങൾ എസ്.ബി.ഐ. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) വെളിപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര വിവരാവകാശകമ്മിഷൻ തള്ളി. ബോണ്ട് വാങ്ങാൻ സമർപ്പിച്ച അപേക്ഷാഫോമുകളുടെ വിവരങ്ങൾ, റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സമർപ്പിച്ച റിപ്പോർട്ടുകൾ എന്നിവ എസ്.ബി.ഐ. നൽകാത്തതിനെതിരായ അപ്പീലാണ് തള്ളിയത്. വിശ്വാസ്യതയിൽ അധിഷ്ഠിതമായി സമർപ്പിച്ച വിവരങ്ങൾ, വ്യക്തിഗത സ്വഭാവമുള്ള വിവരങ്ങൾ എന്നിവ നൽകേണ്ടതില്ലെന്ന വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായക് നൽകിയ അപേക്ഷ എസ്.ബി.ഐ. തള്ളിയത്. അതേസമയം, വിവിധ ബ്രാഞ്ചുകൾവഴി വിറ്റ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ എസ്.ബി.ഐ. നൽകി. 2018 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിവരങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസർക്കാർ 2018-ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി, പാർലമെന്റ് പാസാക്കിയ നിയമമല്ല. മറിച്ച്, റിസർവ് ബാങ്ക് നിയമത്തിലെ 31(3) വകുപ്പുപ്രകാരം കേന്ദ്രസർക്കാർ കൊണ്ടുവന്ന സംവിധാനം മാത്രമാണെന്നും അപേക്ഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ലഭിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ പണമാക്കി മാറ്റുന്നത് രാഷ്ട്രീയപ്പാർട്ടിതന്നെയാണോ എന്നറിയാൻ, അവർക്ക് ഒരു ശതമാനമെങ്കിലും വോട്ട് ലഭിച്ചിരിക്കണമെന്ന മാനദണ്ഡപ്രകാരം പരിശോധന നടത്തിയിരുന്നോ എന്നും എസ്.ബി.ഐ.യോട് ആരാഞ്ഞിരുന്നു. അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ വിവരങ്ങളാണ് പരിഗണിച്ചതെന്നാണ് എസ്.ബി.ഐ.യുടെ മറുപടി. അംഗീകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പുബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. ഇലക്ടറൽ ബോണ്ടുകൾ സ്റ്റേചെയ്യണമെന്ന ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. പാർട്ടികൾക്ക് പ്രിയം ബോണ്ടുകൾ 2018-19ൽ ദേശീയപാർട്ടികളുടെ വരുമാനത്തിൽ 63 ശതമാനവും ബോണ്ടുകളിൽനിന്നാണ്. ബി.ജെ.പി.ക്ക് ലഭിച്ച 3623 കോടിയിൽ 2555 കോടിയും കോൺഗ്രസിനുലഭിച്ച 682 കോടിയിൽ 317.86 കോടിയും ബോണ്ടുകൾ വഴിയാണ്. അതേസമയം, സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ബി.എസ്.പി.യുടെയും വരുമാനം സംഭാവനകളും മറ്റുമാർഗങ്ങളിൽനിന്നുള്ളതുമാണ്. ഇലക്ടറൽ ബോണ്ടിന്റെ സുതാര്യതയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ ആശങ്കയറിയിച്ചിരുന്നു. എന്നാൽ, തങ്ങൾ ബോണ്ടിനെ എതിർക്കുകയല്ല മറിച്ച്, കൂടുതൽ സുതാര്യത വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് കമ്മിഷൻ പിന്നീട് നിലപാടെടുത്തു. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് പദ്ധതിയെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ, ദാതാക്കളുടെ പേര് വെളിപ്പെടുത്താതിരിക്കുന്നതോടെ വിദേശസ്ഥാപനങ്ങൾക്കുപോലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപടാനാകുമെന്നാണ് കമ്മിഷൻ ആശങ്കപ്പെട്ടത്. Content Highlights:CIC dismisses RTI appeal for disclosure of reports by SBI on poll bonds


from mathrubhumi.latestnews.rssfeed https://ift.tt/3mjbaRg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages