മാഡ്രിഡ്: സാവി ഹെർണാണ്ടസ് പരിശീലകനായി എത്തിയ ശേഷം ആദ്യമായി തോൽവി വഴങ്ങി ബാഴ്സലോണ. റയൽ ബെറ്റിസാണ് ബാഴ്സയുടെ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. 79-ാം മിനിറ്റിൽ ജുവാൻമിയാണ് ബെറ്റിസിന്റെ വിജയ ഗോൾ നേടിയത്. മികച്ചൊരു കൗണ്ടർ അറ്റാക്കിനൊടുവിലായിരുന്നു ബെറ്റിസിന്റെ വിജയ ഗോൾ. പന്തുമായി മുന്നേറിയ കനാലെസാണ് ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് താരം അത് ടെല്ലോയ്ക്ക് പാസ് ചെയ്തു. പന്ത് ലഭിച്ച ടെല്ലോ അത് പോസ്റ്റിന്റെ വലത് ഭാഗത്ത് മാർക്ക് ചെയ്യപ്പെടാതിരുന്ന ജുവാൻമിക്ക് മറിച്ചു. താരത്തിന്റെ ഷോട്ട് ടെർസ്റ്റേഗനെ മറികടന്ന് വലയിലെത്തുകയായിരുന്നു. ജയത്തോടെ 16 കളികളിൽ നിന്ന് 30 പോയന്റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി. 23 പോയന്റ് മാത്രമുള്ള ബാഴ്സ ഏഴാം സ്ഥാനത്താണ്. സോസിഡാഡിനെ വീഴ്ത്തി റയൽ ലാ ലിഗയിൽ മറ്റൊരു മത്സരത്തിൽ റയൽ സോസിഡാഡിനെ തകർത്ത് കരുത്തരായ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. സോസിഡാഡിനെതിരേ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. 47-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെയാണ് റയൽ മുന്നിലെത്തുന്നത്. ലൂക്ക ജോവിച്ചിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ 57-ാം മിനിറ്റിൽ ജോവിച്ച് തന്നെ റയലിന്റെ ലീഡുയർത്തി. കസെമിറോയുടെ പാസിൽ നിന്നാണ് താരം സ്കോർ ചെയ്തത്. അതേസമയം 17-ാം മിനിറ്റിൽ പരിക്കേറ്റ കരീം ബെൻസേമ കളംവിട്ടത് റയലിന് തിരിച്ചടിയായി. ജയത്തോടെ ഒന്നാം സ്ഥാനത്ത് റയലിന് 39 പോയന്റായി. രണ്ടാമതുള്ള സെവിയ്യയേക്കാൾ (31) എട്ടു പോയന്റിന്റെ ലീഡുണ്ട് റയലിന്. Content Highlights: la liga barcelona disappointing defeat against real betis real madrid win over real sociedad
from mathrubhumi.latestnews.rssfeed https://ift.tt/31qZqoE
via IFTTT
Post Top Ad
Responsive Ads Here
Saturday, December 4, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ബാഴ്‌സയ്ക്ക് സാവി യുഗത്തിലെ ആദ്യ തോല്‍വി; സോസിഡാഡിനെ വീഴ്ത്തി റയല്‍
ബാഴ്‌സയ്ക്ക് സാവി യുഗത്തിലെ ആദ്യ തോല്‍വി; സോസിഡാഡിനെ വീഴ്ത്തി റയല്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment