വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്ത് സിറ്റി ഒന്നാമത്; ഇന്‍ജുറി ടൈം ഗോളില്‍ ലിവര്‍പൂളിനും ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 4, 2021

വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്ത് സിറ്റി ഒന്നാമത്; ഇന്‍ജുറി ടൈം ഗോളില്‍ ലിവര്‍പൂളിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിനെതിരായ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി മാഞ്ചെസ്റ്റർ സിറ്റി. ബെർണാർഡോ സിൽവ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സിറ്റിക്കായിരുന്നു ആധിപത്യം. നാലാം മിനിറ്റിൽ തന്നെ റഹീം സ്റ്റെർലിങ്ങിലൂടെ അവർ ലീഡെടുത്തു. പിന്നാലെ 31-ാം മിനിറ്റിലും 63-ാം മിനിറ്റിലും സ്കോർ ചെയ്ത സിൽവ സിറ്റിുടെ ജയമുറപ്പിക്കുകയായിരുന്നു. 74-ാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസാണ് വാറ്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഇൻജുറി ടൈം ഗോളിൽ ജയവുമായി ക്ലോപ്പിന്റെ ചെമ്പട മറ്റൊരു മത്സരത്തിൽ ലിവർപൂൾ വോൾവ്സിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെമ്പടയുടെ ജയം. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഡിവോക് ഒറിഗിയാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ലിവർപൂൾ മുന്നിലെത്തേണ്ടതായിരുന്നു. വോൾവ്സ് ഗോൾകീപ്പർ ജോ സായുടെ പിഴവിൽ നിന്ന് പന്ത് കിട്ടിയ ഡിയോഗോ ജോട്ടയുടെ ഷോട്ട് വോൾവ്സ് ക്യാപ്റ്റൻ കോണോർ കോഡി ഗോൾലൈനിൽ വെച്ച് തടയുകയായിരുന്നു. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് മുഹമ്മദ് സലായുടെ പാസിൽ നിന്ന് ഒറിഗി സ്കോർ ചെയ്തത്. ജയത്തോടെ 34 പോയന്റുമായി ലിവർപൂൾ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. Content Highlights: epl liverpool dramatic win at wolves manchester city sinks watford


from mathrubhumi.latestnews.rssfeed https://ift.tt/3DjiLFm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages