തേഞ്ഞിപ്പലം: രാവിലെ ഡിസംബറിലെ കടുത്ത തണുപ്പ്, ഉച്ചയ്ക്ക് കൊടുംവെയിൽ ചൂടും. പക്ഷേ, ഒന്നാംദിനംമുതൽ തുടങ്ങിയ പാലക്കാടൻ കുതിപ്പിന് തടയിടാൻ ആർക്കുമായില്ല. പോയന്റ്നിലയിൽ ബഹുദൂരം മുന്നിട്ടുനിന്ന് പാലക്കാട് സംസ്ഥാന ജൂനിയർ അത്ലറ്റിക്മീറ്റിലെ വിജയകിരീടം നിലനിർത്തി. പാലക്കാടിന് ജൂനിയർ താരങ്ങളുടെ ക്രിസ്മസ് സമ്മാനം. 22 സ്വർണം, 23 വെള്ളി, 22 വെങ്കലം എന്നിവ നേടി 491 പോയന്റോടെയാണ് പാലക്കാട് വീണ്ടും ജേതാക്കളായത്. 30 സ്വർണവും 17 വെള്ളിയും 12 വെങ്കലവുമായി എറണാകുളം 421.5 പോയന്റോടെ രണ്ടാം സ്ഥാനത്തും കഴിഞ്ഞതവണ രണ്ടാമതായ കോഴിക്കോട് ഇക്കുറി 24 സ്വർണവും 16 വെള്ളിയും 12 വെങ്കലവും (375.5 പോയന്റ്) നേടി മൂന്നാമതുമെത്തി. ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗങ്ങളിൽ പാലക്കാടാണ് മുന്നിൽ. പെൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ എറണാകുളവും അണ്ടർ 18, അണ്ടർ 16, അണ്ടർ 14, ആൺകുട്ടികളുടെ അണ്ടർ 14 എന്നീ വിഭാഗങ്ങളിൽ കോഴിക്കോടും മുന്നിലെത്തി. അവസാനദിവസം ആറു മീറ്റ് റെക്കോഡുകൾ പിറന്നു. ജൂനിയർ അത്ലറ്റിക് മീറ്റിലെ മികച്ച താരങ്ങൾ അണ്ടർ 20 ആൺ - മുഹമ്മദ് ലസാൻ (കോഴിക്കോട്) - 110 മീ. ഹർഡിൽസ് അണ്ടർ 20 പെൺ-ഗൗരി നന്ദ (എറണാകുളം) -400 മീ. അണ്ടർ 18 ആൺ-വിശ്വജിത്ത് (പാലക്കാട്) -110 മീ. ഹർഡിൽസ് അണ്ടർ 18 പെൺ- സാനിയ ട്രീസ ടോമി (കോഴിക്കോട്) -400 മീ. അണ്ടർ 16 ആൺ- കെ.സി. സർവൻ (കാസർകോട്) -ഡിസ്കസ് ത്രോ അണ്ടർ 16 പെൺ- മുബസ്സിന മുഹമ്മദ് (കോഴിക്കോട്) -ലോങ് ജമ്പ് അണ്ടർ 14 ആൺ- സച്ചു മാർട്ടിൻ (ആലപ്പുഴ) -ഷോട്ട് പുട്ട് അണ്ടർ 14 പെൺ- മിൻസാര പ്രസാദ് (കോഴിക്കോട്) -ലോങ് ജമ്പ് ഇരട്ടറെക്കോഡ് തിളക്കത്തിൽ നാലുപേർ തേഞ്ഞിപ്പലം: ഇരട്ടറെക്കോഡ് നേടി നാലു താരങ്ങൾ. കെ.സി. സെർവാൻ (അണ്ടർ-16), മുബസ്സിനാ മുഹമ്മദ് (അണ്ടർ-18), അഖിലാ രാജു(അണ്ടർ-20), മീരാ ഷിബു (അണ്ടർ-20) എന്നിവരാണ് നേട്ടം കൊയ്തത്. അഖിലാ രാജു ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും റെക്കോഡ് നേടി. കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയും ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമി താരവുമാണ്. ഇതേ അക്കാദമിയിലെ കെ.സി. സെർവാൻ ഡിസ്കസിലും ഷോട്ട്പുട്ടിലും റെക്കോഡിട്ടു. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. മീരാ ഷിബു ട്രിപ്പിൾ ജമ്പിലും ഹൈജമ്പിലും റെക്കോഡിട്ടു. തൃശ്ശൂർ ക്രൈസ്റ്റ് കോളേജിൽ രണ്ടാംവർഷ ബി.കോം. വിദ്യാർഥിയും എറണാകുളം അശ്വ സ്പോർട്സ് അക്കാദമി താരവുമാണ്. ലക്ഷദ്വീപുകാരിയായ മുബസ്സിനാ മുഹമ്മദ് ലോങ്ജമ്പിലും ഹെക്സത്തലണിലും റെക്കോഡ് നേടി. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി വിദ്യാർഥിയും മലബാർ സ്പോർട്സ് അക്കാദമി താരവുമാണ്. Content Highlights: State Junior Athletic Meet Palakkad retains title
from mathrubhumi.latestnews.rssfeed https://ift.tt/3qpqY6i
via IFTTT
Post Top Ad
Responsive Ads Here
Friday, December 24, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കിരീടം നിലനിര്‍ത്തി പാലക്കാട്
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കിരീടം നിലനിര്‍ത്തി പാലക്കാട്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment