പി.ടി. ക്കായി പ്രാർഥനയുമായി പുരോഹിതർ: റീത്ത് വെക്കാൻ അനുവദിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

പി.ടി. ക്കായി പ്രാർഥനയുമായി പുരോഹിതർ: റീത്ത് വെക്കാൻ അനുവദിച്ചില്ല

കാക്കനാട്: മതപരമായ ആചാരങ്ങളോ ചടങ്ങുകളോ ഒന്നും തന്റെ അന്ത്യനിമിഷങ്ങളിലുണ്ടാവരുതെന്ന് നിലപാടെടുത്തിരുന്നു പി.ടി. തോമസ് എം.എൽ.എ. എങ്കിലും കാക്കനാട് കമ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനിടെ പ്രാർഥനയുമായി ഒരുകൂട്ടം പുരോഹിതരെത്തി. അല്പനേരം അവർ പ്രാർഥന നടത്തി. ശരീരം എടുക്കുന്നതിനു മുന്നോടിയായി കെ.എസ്.യു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെ ചിലർ പൂക്കൾ എറിയുകയും ചെയ്തിരുന്നു. നേതാക്കൾ ഇടപെട്ട് അത് നിർത്തിച്ചു. അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരിൽ ചിലർ റീത്തുമായി വന്നെങ്കിലും ആരെയും റീത്ത് വെക്കാൻ അനുവദിച്ചില്ല. പി.ടി. ക്കായി പാടി പഴയ കൂട്ടുകാർ കൊച്ചി: മൃതദേഹത്തിനരികിൽ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൻ തൂവൽപൊഴിയും തീരം...' എന്ന ഗാനം പശ്ചാത്തലത്തിൽ വെക്കണം എന്നായിരുന്നു പി.ടി.യുടെ ആഗ്രഹം. ഗാനം മുഴങ്ങിയത് നൂറു കണക്കിന് തവണയാണ്, അതൊരുക്കിയത് സുഹൃത്തുക്കളും. എറണാകുളം ടൗൺഹാളിൽ പൊതുദർശന സ്ഥലത്ത് പി.ടി.യുടെ സുഹൃത്തുക്കളായ സിനിമാ നിർമാതാവ് ആന്റോ ജോസഫും നടൻ രമേഷ് പിഷാരടിയുമാണ് ഇതിനായി സൗകര്യം ഒരുക്കിയത്. ഒരു ഫ്യൂഷനായിരുന്നു ഇവിടെ ഒരുക്കിയത്. ഓടക്കുഴൽ, തബല, കീബോർഡ്, സിത്താർ എന്നിവയുടെ ഓർക്കെസ്ട്രയും കൂടെ വോക്കലായും ഗാനം പല തവണ മുഴങ്ങി. മൃതദേഹം സംസ്കരിച്ച രവിപുരം ശ്മശാനത്തിൽ മഹാരാജാസ് കോളേജിലെ സഹപാഠികളുടെ വകയായിരുന്നു ഗാനാലാപനം. ഓടക്കുഴൽ - കലാഭവൻ ചാക്കോ, തബല - ഉണ്ണി എസ്. ആചാര്യ, കീബോർഡ് - ബിനോയ് വൈക്കം, സിത്താർ - ജോസ് തണ്ണീർമുക്കം. Content Highlights: Adieu to P T thomas


from mathrubhumi.latestnews.rssfeed https://ift.tt/3yV2h5w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages