‘എരണംകെട്ടവന്റെ’ ഭരണത്തിൽ നാടു മുടിയുമെന്ന് കെ. മുരളീധരൻ എം.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 28, 2021

‘എരണംകെട്ടവന്റെ’ ഭരണത്തിൽ നാടു മുടിയുമെന്ന് കെ. മുരളീധരൻ എം.പി.

കൊച്ചി: എരണംകെട്ടവൻ നാടുഭരിച്ചാൽ മുടിയുമെന്ന് കെ. മുരളീധരൻ എം.പി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മൾ മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയിട്ട് എത്ര കാലമായി. ക്രിസ്മസും ഓണവും ആഘോഷിച്ചിട്ട് എത്ര നാളായി. രാഷ്ട്രപതിക്ക് മൂത്രപ്പുരയിൽ പോലും വെള്ളം എത്തിക്കാൻ കഴിയാത്തവരാണ് സിൽവർ ലൈൻ ഉണ്ടാക്കാൻ പോകുന്നതെന്നും മുരളീധരൻ പരിഹസിച്ചു. തുടക്കം മുതൽ നിരവധി കയറ്റിറക്കങ്ങൾ കണ്ടിട്ടുള്ള കോൺഗ്രസിന് വീഴ്ചകളുടെ ആഘാതങ്ങളിൽനിന്ന് ഉയിർത്തെഴുന്നേറ്റു നടന്ന ചരിത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന മോദി സർക്കാരിന്റെ നിലപാടു തന്നെയാണ് കേരളത്തിൽ പിണറായി സർക്കാരിന്റേതും. ആർ.എസ്.എസ്സിനും സി.പി.എമ്മിനും കോൺഗ്രസ് മുക്ത ഭാരതമെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ - മുരളീധരൻ പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷം കോൺഗ്രസാണ്. രാജ്യത്ത് സി.പി.എമ്മിന് നിവർന്നു നിൽക്കാൻ കോൺഗ്രസിന്റെ താങ്ങ് വേണം. കേരളത്തിനു പുറത്ത് ഒരടി മുന്നോട്ടുവെക്കാൻ കഴിയാത്ത സി.പി.എം. ആണ് രാജ്യത്ത് ബി.ജെ.പി.യെ നേരിടുമെന്ന് പറയുന്നത്. ഇവിടത്തെ സി.പി.എം. പകൽ ബി.ജെ.പി.യുടെ ശത്രുവും രാത്രി മിത്രവുമാണ്. സംഘപരിവാറിന്റെ അതേ ലാഘവത്തോടെയാണ് സി.പി.എം. തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ കേരളത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെ നേരിടുന്നത്. അതിനുത്തമ ഉദാഹരണമാണ് കെ-റെയിലിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ഭൂമി ഏറ്റെടുക്കൽ - മുരളീധരൻ പറഞ്ഞു. ജന്മദിന സമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്, എ.ഐ.സി.സി. സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, യു.ഡി.എഫ്. ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം മേയർക്കും ശശിതരൂരിനും നേരേയും പരിഹാസം കൊച്ചി: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രനെയും ശശിതരൂർ എം.പി.യെയും പരിഹസിച്ച് കെ. മുരളീധരൻ എം.പി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കടന്നത് സൂചിപ്പിച്ചായിരുന്നു പരിഹാസം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറുമായി അതിക്രമിച്ചു കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവക്കുകയാണ് ചെയ്യുക. മുൻപ് തിരുവനന്തപുരം മേയറെ വിമർശിച്ചതിനാണ് എനിക്കെതിരേ കേസ് വന്നത്. അവർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായി -മുരളീധരൻ പരിഹസിച്ചു. എറണാകുളം ഡി.സി.സി. ഓഫീസിൽ കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിൽ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച ശശിതരൂർ എം.പി.യെയും മുരളി രൂക്ഷമായി വിമർശിച്ചു. പാർട്ടിയിൽ നിൽക്കുന്നവർ പാർട്ടിയുടെ നയങ്ങൾക്കൊപ്പം നിൽക്കണം. മൂന്നരവർഷംകൂടി നമ്മൾ കാത്തിരിക്കണം. ഇനിയൊരു വിശ്വപൗരനെ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്നും മുരളി കളിയാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/32CdGeO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages