ദേശീയപാത-66 ആറുവരിയാക്കൽ; ഇതുവരെ നഷ്ടപരിഹാരമായി നൽകിയത് 11,119 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 28, 2021

ദേശീയപാത-66 ആറുവരിയാക്കൽ; ഇതുവരെ നഷ്ടപരിഹാരമായി നൽകിയത് 11,119 കോടി

തിരുവനന്തപുരം: ദേശീയപാത-66 വികസനത്തിനായി സംസ്ഥാനത്ത് ഇതുവരെ നഷ്ടപരിഹാരമായി നൽകിയത് 11,119 കോടി രൂപ. ഡിസംബർ 31-ന് മുമ്പ് സ്ഥലമേറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറണമെന്നായിരുന്നു നിർദേശം. എന്നാൽ, തെക്കൻ ജില്ലകളിൽ സ്ഥലമെടുപ്പ് നീളുകയാണ്. വടക്കൻ ജില്ലകളിൽ അവസാനഘട്ടത്തിലും. 2018 മുതലാണ് സ്ഥലമെടുപ്പ് തുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രവർത്തനം ഊർജിതമായത്. കനത്തമഴപെയ്തത് സ്ഥലമെടുപ്പ് വൈകാൻ പ്രധാന കാരണമായി ഡെപ്യൂട്ടി കളക്ടർമാർ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ലാൻഡ് അക്വിസിഷൻ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാരണമായി. നിശ്ചിത കാലാവധിക്കുള്ളിൽ ഭൂമി കൈമാറിയില്ലെങ്കിൽ കരാറുകാർക്ക് നഷ്ടപരിഹാരം നൽകണം. രേഖകളില്ലാത്തതും അവകാശികൾ വരാത്തതും ഉടമകൾ ഏതാണെന്ന് അറിയാത്തതുമായ സ്ഥലങ്ങളും പല ജില്ലകളിലും ഏറ്റെടുക്കാനുണ്ട്. അദാലത്ത് നടത്തിയിട്ടും ആളുകൾ എത്തിയില്ല. ഇനി കോടതിനടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ, ഉടമകളുടെ വിലാസമറിയാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 646.30 കിലോമീറ്റർ ദേശീയപാതയാണ് ആറുവരിയാക്കുന്നത്. ഭൂമിയേറ്റെടുക്കലിന്റെ 75 ശതമാനം തുക കേന്ദ്രവും 25 ശതമാനം സംസ്ഥാനവും വഹിക്കും. ആകെ 20 റീച്ചുകളാണുള്ളത്. ഇതിൽ രണ്ടു റീച്ചുകളിൽ ഇതുവരെ നിർമാണക്കരാറായില്ല. പറവൂർ-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ചുകളിലാണ് ഇതുവരെ കരാറാകാത്തത്. വില നിശ്ചയിക്കുന്നത് ഇങ്ങനെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് ഓരോ പ്രദേശത്തുമുള്ള ആധാരങ്ങളിലെ വിലയെ ആസ്പദമാക്കിയാണ് ന്യായവില നിശ്ചയിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ നോക്കിയാകും വില നിശ്ചയിക്കുക. സ്ഥലത്ത് കെട്ടിടങ്ങളുണ്ടെങ്കിൽ ഇതിന്റെ വിലയും നൽകും. വിജ്ഞാപനം വന്നിട്ടും സ്ഥലമേറ്റെടുപ്പ് വൈകിയാൽ വിലയുടെ 12 ശതമാനം പലിശയും ഉടമയ്ക്ക് നൽകണം. ഇതുവരെയുള്ള കണക്കുകൾ --> ജില്ല കൊടുത്ത നഷ്ടപരിഹാരം (കോടി) ഏറ്റെടുത്ത സ്ഥലം (ഹെക്ടറിൽ) ഇനി ഏറ്റെടുക്കാനുള്ളത് തിരുവനന്തപുരം 474 49.65 19.39 കൊല്ലം 500 12 45 ആലപ്പുഴ 635.34 79 26 എറണാകുളം 252 4.5 28 തൃശ്ശൂർ 2117.69 111.08 94.35 മലപ്പുറം 2767 200 3.6 കോഴിക്കോട് 1272.92 97.84 1.07 കണ്ണൂർ 2061 200.55 - കാസർകോട് 1040 91.4 2.8


from mathrubhumi.latestnews.rssfeed https://ift.tt/3ev1krd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages