പുകവലി നിർത്തലാക്കാൻ ന്യൂസീലൻഡ് ലക്ഷ്യം പുകവലിക്കാത്ത തലമുറ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

പുകവലി നിർത്തലാക്കാൻ ന്യൂസീലൻഡ് ലക്ഷ്യം പുകവലിക്കാത്ത തലമുറ

വെല്ലിങ്ടൺ: 14 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്ക് പുകവലി ആജീവനാന്തം വിലക്കാൻ ന്യൂസീലൻഡ് തയ്യാറെടുക്കുന്നു. ഘട്ടംഘട്ടമായി പുതുതലമുറകളെ പുകവലിക്കാത്തവരായി വാർത്തെടുക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ നിയമം അടുത്തകൊല്ലം മുതൽ പ്രാബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞപ്രായം വർഷംതോറും വർധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിലവിൽ രാജ്യത്ത് സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞപ്രായം 18 വയസ്സാണ്. അതുകൊണ്ടുതന്നെ ആജീവനാന്ത പുകവലി നിരോധനം മറ്റുപ്രായക്കാരായ ഉപഭോക്താക്കളെ കുറച്ച് വർഷത്തേക്ക് ബാധിക്കില്ല. 2025-ഓടെ ന്യൂസീലൻഡുകാരിൽ അഞ്ചുശതമാനത്തിൽ താഴെമാത്രം പുകവലിക്കാർ എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിക്കോട്ടിൻ അളവ് വളരെ കുറവുള്ള പുകയില ഉത്പന്നങ്ങൾമാത്രം വിൽക്കാൻ അനുവദിക്കാനും ഒപ്പം അവ വിൽക്കുന്ന കടകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഏകദേശം 50 ലക്ഷംമാത്രം ജനസംഖ്യയുള്ള ന്യൂസീലൻഡിലെ 15 വയസ്സിന് മുകളിലുള്ള 11.6 ശതമാനം പേരും സിഗരറ്റ് വലിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് വർഷത്തിൽ 5000 പേർ പുകവലിമൂലമുള്ള രോഗങ്ങളാൽ മരിക്കുന്നുവെന്നാണ് റിപ്പോർട്ട്. Content Highlights:New Zealand to ban smoking


from mathrubhumi.latestnews.rssfeed https://ift.tt/3GA0GF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages