കൊച്ചി: താര സംഘടനയായ അമ്മയുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരം ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് വേണ്ടിവരിക. തിരഞ്ഞെടുപ്പ് 19-നു നടക്കും. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്, മണിയൻപിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നസീർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നൽകിയെങ്കിലും അതിൽ പേര് രേഖപ്പെടുത്താതിരുന്നതിനാൽ സാങ്കേതിക കാരണങ്ങളാൽ മത്സര രംഗത്ത് അവശേഷിക്കും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ പ്രസിഡന്റ് - മോഹൻലാൽ ജന.സെക്രട്ടറി - ഇടവേള ബാബു ജോ.സെക്രട്ടറി - ജയസൂര്യ ട്രഷറർ- സിദ്ദിഖ്
from mathrubhumi.latestnews.rssfeed https://ift.tt/3oFRysf
via IFTTT
Post Top Ad
Responsive Ads Here
Thursday, December 9, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
'അമ്മ'യില്‍ മത്സരം വൈസ് പ്രസിഡന്റ്, കമ്മിറ്റി അംഗസ്ഥാനങ്ങളിലേക്ക്; തിരഞ്ഞെടുപ്പ് 19-ന്
'അമ്മ'യില്‍ മത്സരം വൈസ് പ്രസിഡന്റ്, കമ്മിറ്റി അംഗസ്ഥാനങ്ങളിലേക്ക്; തിരഞ്ഞെടുപ്പ് 19-ന്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment