തിരുത്തേണ്ടതു തിരുത്തും; പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 8, 2021

തിരുത്തേണ്ടതു തിരുത്തും; പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും

ആലപ്പുഴ: തിരുത്തേണ്ടതു തിരുത്തി ആലപ്പുഴയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങുമെന്നു മുൻമന്ത്രി ജി. സുധാകരൻ. പാർട്ടിസമ്മേളനം തുടങ്ങിയതിനാൽ കൂടുതൽ ജാഗ്രത ആവശ്യമുള്ളസമയമാണ്. സംസ്ഥാനക്കമ്മിറ്റിയംഗമെന്ന നിലയിൽ എല്ലാ ഉത്തരവാദിത്വവും നിറവേറ്റും- അദ്ദേഹം പറഞ്ഞു.അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെത്തുടർന്ന് പാർട്ടി പരസ്യമായി ശാസിച്ചശേഷം ‘മാതൃഭൂമി’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റി ഓഫീസിലെ തന്റെമുറിയിൽ ഉല്ലാസവാനായിരുന്നു അദ്ദേഹം.പാർട്ടിനടപടിയെ എങ്ങനെ കാണുന്നു?വിഷയത്തിന്റെ എല്ലാവശവും ചർച്ചചെയ്ത്‌ പാർട്ടി തീരുമാനമെടുത്താൽ അതാണ് അന്തിമമായ കാര്യം. അതു പൂർണമായും അനുസരിക്കും. ആലപ്പുഴയിൽ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ പ്രവർത്തിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിലെ ഈ മുറി നേരത്തേ പി.കെ. ചന്ദ്രാനന്ദന്റേതായായിരുന്നു. ആറുവർഷമായി ഞാനാണ് ഉപയോഗിക്കുന്നത്. ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടി പ്രവർത്തനം ശക്തമാക്കാനാണു നിർദേശം.അമ്പലപ്പുഴയിൽ എന്താണു വീഴ്ച സംഭവിച്ചത്?അമ്പലപ്പുഴയിൽ അഭിമാനാർഹമായ വിജയമാണു നേടിയതെന്ന്‌ പാർട്ടിയും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ, ചിലകാര്യങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗത്തിനു യോജിച്ചവിധം പ്രവർത്തിച്ചില്ലെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനാലാണു പരസ്യശാസനയുണ്ടായത്.നടപടി പ്രതീക്ഷിച്ചിരുന്നോ?ഏതുതരത്തിലുള്ള നടപടിയെന്ന് അറിയില്ലായിരുന്നു. പിഴവുണ്ടായാൽ തിരുത്തുന്നത്‌ പാർട്ടിയുടെ സ്വാഭാവികനടപടിയാണ്. അതിൽ വിഷമിക്കേണ്ട കാര്യമില്ല. അതൊരു മുന്നറിയിപ്പാണ്. നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടില്ല. 2002-ൽ ഹരിപ്പാട്ടുനടന്ന ജില്ലാസമ്മേളത്തിൽ ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചുവിട്ടിരുന്നു. വി. കേശവൻ സെക്രട്ടറിയായിരുന്ന ജില്ലാക്കമ്മിറ്റിയുടെ പാനലിലെ 23 പേർ മത്സരിച്ചുതോറ്റതായിരുന്നു കാരണം. ഞാനുൾപ്പെടെയുള്ളവരാണു ജയിച്ചത്. കമ്മിറ്റിയെ പിരിച്ചുവിടാൻ വി.എസ്. അച്യുതാനന്ദനാണ് ആവശ്യപ്പെട്ടത്. തുടർന്ന് എം.എ. ബേബിയെ സെക്രട്ടറിയാക്കി ഓർഗൈസിങ് കമ്മിറ്റിയെ നിയോഗിച്ചു. അത്രയും കടുത്തനടപടി നേരിട്ടിട്ടും പാർട്ടിയുടെ അച്ചടക്കം ഉയർത്തിപ്പിടിച്ചു പ്രവർത്തിച്ചു. 2005-ൽ വയലാറിൽനടന്ന ജില്ലാ സമ്മേളനത്തിൽ എന്നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത്തവണ മാസങ്ങളായി എനിക്കെതിരേ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കൽപ്പോലും ഞാൻ പ്രതികരിച്ചിട്ടില്ല. അതാണ് എന്റെ പാർട്ടിയച്ചടക്കം.അടുത്ത സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനക്കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുമോ?പാർട്ടി മാനദണ്ഡങ്ങൾ എനിക്കും ബാധകമാണ്. പുതിയ ആളുകൾ വരട്ടെ. അതിനെന്താണു പ്രശ്നം? 1984-ൽ സംസ്ഥാനക്കമ്മിറ്റിയിലെത്തിയതാണ്. 37 വർഷമായില്ലേ? ഔദ്യോഗികരേഖകൾ പ്രകാരം 75 വയസ്സ് എന്നതുശരിയാണ്. മൂന്നാംവയസ്സിൽ ആറു വയസ്സുകാണിച്ചാണു സ്കൂളിൽ ചേർത്തത്. മൂന്നുവയസ്സാകുമ്പോൾത്തന്നെ എല്ലാ അക്ഷരങ്ങളും പഠിച്ചിരുന്നു. 56 അക്ഷരം 30 ദിവസംകൊണ്ടു പഠിച്ചു. അതുകൊണ്ടാണു വയസ്സുകൂട്ടിവെച്ചു സ്കൂളിൽച്ചേർത്തത്. ജില്ലയിലെ പാർട്ടിയിൽ എങ്ങനെയാണു കൂടുതൽ സജീവമാകുന്നത്?ആലപ്പുഴയിലുള്ളപ്പോഴെല്ലാം ഡി.സി. ഓഫീസിൽ വരാറുണ്ട്. അതൊന്നും പുതിയകാര്യമല്ല. ഇത്തവണ 16 ലോക്കൽ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യണമെന്നു ജില്ലാ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടിരുന്നു. 14 എണ്ണമേ സ്വീകരിക്കാൻ കഴിഞ്ഞുള്ളൂ. എട്ടെണ്ണം കഴിഞ്ഞു. ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ എനിക്കാണു തന്നിരിക്കുന്നത്. സംഘടനാപരം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം തുടങ്ങിയ മൂന്നുകാര്യങ്ങളാണ്‌ പാർട്ടിസമ്മേളനങ്ങളിൽ വിശദീകരിക്കേണ്ടത്. ഉദ്ഘാടകൻ ഇതെല്ലാം പറയണമെന്നാണു ചട്ടം.ജില്ലാ സെക്രട്ടറിയാകാൻ സാധ്യതയുണ്ടോ?ഇല്ല. ആർ. നാസർ നന്നായി പാർട്ടിയെ നയിക്കുന്നുണ്ടല്ലോ. ഞാൻ രണ്ടുതവണ ജില്ലാ സെക്രട്ടറിയായതാണ്. തുടർന്ന്‌ പാർലമെന്ററി രംഗത്തേക്കുമാറുകയായിരുന്നു. ജില്ലയിൽ ചിലയിടങ്ങളിലെ സമ്മേളനങ്ങളിൽ അനഭിലഷണീയ പ്രവണതകൾ ഉണ്ടായിട്ടുണ്ടല്ലോ?എല്ലാപ്രശ്നങ്ങളും പരിഹരിച്ചുമുന്നോട്ടുപോകാൻ പാർട്ടിക്കു കഴിയും. എന്തെങ്കിലും പിഴവുണ്ടായാൽ സമ്മേളനത്തിനുശേഷവും തിരുത്തും.താങ്കൾക്കെതിരേ ജില്ലാ കമ്മിറ്റിയിൽ പരാതി ഉന്നയിച്ച എച്ച്. സലാം എം.എൽ.എ. നടപടിക്കുശഷം വിളിച്ചിരുന്നോ? അങ്ങനെയുള്ള പതിവൊന്നും പാർട്ടിയിലില്ല. ഇതൊന്നും വ്യക്തിപരമായ പ്രശ്നങ്ങളല്ലല്ലോ.


from mathrubhumi.latestnews.rssfeed https://ift.tt/3qjNHCD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages