തിരുവനന്തപുരം: കേരളവും തമിഴ്‌നാടും ഉൾപ്പെടെ വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ പരിശ്രമിക്കണമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. ഡൽഹിയിൽ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തും ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. കേരളത്തിൽ നടക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ തൃശ്ശൂരിൽ ഓൺലൈനായാണ് പങ്കെടുത്തത്. ഇതിനായി ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. പ്രസിഡന്റിനു പുറമേ സംസ്ഥാനത്തിന്റെ ചുതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശ്, ഇ. ശ്രീധരൻ എന്നിവരാണ് തൃശ്ശൂരിൽ പ്രത്യേകംസജ്ജീകരിച്ച സംവിധാനത്തിൽ പങ്കെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3GZKtKl
via
IFTTT
No comments:
Post a Comment