അഞ്ചുമക്കൾക്ക് വിലയിട്ട സംഭവം; പ്രതിയുടെ ബന്ധുക്കൾ പോലീസിന് പണം നൽകിയെന്ന് പെൺകുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 7, 2021

അഞ്ചുമക്കൾക്ക് വിലയിട്ട സംഭവം; പ്രതിയുടെ ബന്ധുക്കൾ പോലീസിന് പണം നൽകിയെന്ന് പെൺകുട്ടി

കൊച്ചി: വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ സഹായംതേടി പരാതി നൽകിയ ഡൽഹി സ്വദേശികളുടെ എല്ലാ മക്കളെയും പോലീസ് കേസിൽ കുടുക്കിയ സംഭവത്തിൽ വീണ്ടും കൈക്കൂലി ആരോപണം. ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുക്കൾ പോലീസിന് ഒരു വെള്ളപ്പൊതി കൈമാറിയെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഇതിൽ പണമായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്.ഡൽഹിയിൽനിന്ന് പോലീസ് കണ്ടെത്തിയ പെൺകുട്ടിക്കൊപ്പം പീഡിപ്പിച്ച പ്രതിയെയും ഒരുമിച്ചാണ് കൊച്ചിയിലേക്കു കൊണ്ടുവന്നത്. തീവണ്ടി പുറപ്പെടും മുമ്പ് പ്രതിയുടെ ബന്ധുക്കൾ കമ്പാർട്ട്മെന്റിൽ വന്ന് ഒരു വെള്ളപ്പൊതി പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് കണ്ടുവെന്നാണ് പെൺകുട്ടി പറയുന്നത്.തന്റെ പിതാവ് പോലീസിന് പണം കൊടുത്തിട്ടുണ്ടെന്നും താൻ കേസിൽനിന്ന് രക്ഷപ്പെടുമെന്നും കേസിൽനിന്ന് പിന്മാറിയാൽ വിവാഹം കഴിക്കാമെന്നും പ്രതി വണ്ടിയിൽവെച്ച് പറഞ്ഞു. ഇതിനുപിന്നാലെയാണ് പ്രതിയെ കല്യാണം കഴിപ്പിച്ചു തരാമെന്നും ഇതിനായി സഹോദരന്മാർ ഉപദ്രവിച്ചെന്നു പറഞ്ഞാൽ മതിയെന്നും പോലീസ് പെൺകുട്ടിയെ പറഞ്ഞുപഠിപ്പിച്ചത്.കൈക്കൂലി വാങ്ങിയതിന്റെ നന്ദിസൂചകമായാണ് പ്രതിക്ക് അനുകൂലമായി പോലീസ് പ്രവർത്തിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പ്രതിയുടെ പിതാവ് കേസിൽനിന്ന് പിന്മാറാൻ 10 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വാഗ്ദാനം നൽകിയെങ്കിലും അവരത് തള്ളിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3oawjNK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages