കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചശേഷം യുവതി തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 10, 2021

കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചശേഷം യുവതി തൂങ്ങി മരിച്ചു

കൊല്ലം: ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ (18) ആണ് ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന വിവരം യുവാവ് വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ നിൽക്കുന്ന യുവതിയെയാണ് വീട്ടുകാർക്ക് കാണാനായത്. മൂന്ന് മാസം മുൻപാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ പോലീസ് പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്.പെൺകുട്ടി ചിത്രങ്ങൾ അയച്ച് കൊടുത്തപ്പോൾ തന്നെ പെൺകുട്ടിയുടെ വീട്ടിലും പോലീസിലും യുവാവ് വിവരമറിയിക്കുകയും ചെയ്തിരുന്നു. ഓച്ചിറ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. Content Highlights: youth committed suicide after quarrel with fiance


from mathrubhumi.latestnews.rssfeed https://ift.tt/3wC8br2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages