യുഎപിഎയില്‍ പാര്‍ട്ടി നിലപാടെന്ത്‌; ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 10, 2021

യുഎപിഎയില്‍ പാര്‍ട്ടി നിലപാടെന്ത്‌; ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കോഴിക്കോട്: പന്തീരങ്കാവ് കേസിൽ പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായതായി ഏരിയ സമ്മേളനത്തിൽ വിമർശനം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നത്. യുഎപിഎയിൽ പാർട്ടി നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികളുടെ ഭാഗത്ത് നിന്നും ആവശ്യമുയർന്നു. പോലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. അലനെയും താഹയെയും അറസ്റ്റ് ചെയ്തത് യുഎപിഎ സംബന്ധിച്ച സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. 2019 നവംബറിലാണ് സിപിഎം പ്രവർത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അലനും താഹയും പാർട്ടി പ്രവർത്തകരാണെന്നും അവർക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്നാണ് പാർട്ടി നിലപാടെന്നും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. Content Highlights:cpm area committe lashes out at the government in uapa case


from mathrubhumi.latestnews.rssfeed https://ift.tt/3n01LPr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages