കുളിപ്പിക്കാനായി എണ്ണ തേച്ച് നിര്‍ത്തിയ കുഞ്ഞിനെ കാണാതായി, ഒന്നരവയസ്സുകാരി നെയ്യാറില്‍ വീണ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 5, 2021

കുളിപ്പിക്കാനായി എണ്ണ തേച്ച് നിര്‍ത്തിയ കുഞ്ഞിനെ കാണാതായി, ഒന്നരവയസ്സുകാരി നെയ്യാറില്‍ വീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറിൽവീണ് ഒന്നരവയസ്സുകാരി മരിച്ചു. നെയ്യാറ്റിൻകര പാലക്കടവ് തോട്ടത്ത് വിളാകത്ത് വീട്ടിൽ കെ.പി.എ. ബറ്റാലിയനിലെ പോലീസുകാരനായ സജിന്റെയും ആതിരയുടെയും ഏകമകൾ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.ആതിര മകൾ അനാമികയെ കുളിപ്പിക്കാനായി എണ്ണ തേച്ച് നിർത്തിയിരിക്കുകയായിരുന്നു. കുളിപ്പിക്കാനായി മകളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇവരുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള വീട്ടിലാണ് ആതിരയുടെ അച്ഛൻ സുധാകരനും സഹോദരനും താമസിക്കുന്നത്. കുട്ടി മുത്തച്ഛന്റെ കൂടെ വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവിടെയും കുഞ്ഞിനെ കാണാതായതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. വീടിന് പുറകിലായി ഷീറ്റിട്ട താത്കാലിക വേലിയുണ്ട്. ഇതുവഴി പുറത്തിറങ്ങിയതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. തുടർന്ന് ഇവർ നെയ്യാറ്റിൻകര പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇവരുടെ വീടിനോട് ചേർന്നുള്ള അച്ഛന്റെ വീടിന്റെ പുറകിലൂടെ നെയ്യാറിലേക്ക് ഇറങ്ങാനായി വഴിയുണ്ട്. ഇതുവഴി കുട്ടി ഇറങ്ങി നടന്ന് നെയ്യാറിലേക്ക് വീണതാകാമെന്നാണ് പോലീസ് കരുതുന്നത്. അഗ്നിരക്ഷാസേന നെയ്യാർ തീരത്ത് നടത്തിയ തിരച്ചിലിൽ അനാമികയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച നെയ്യാറ്റിൻകര ഇൻസ്പെക്ടർ വി.എൻ.സാഗറിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കി. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. ബന്ധുക്കൾക്ക് വിട്ടുകൊടുത്ത അനാമികയുടെ മൃതദേഹം അച്ഛൻ സജിന്റെ പരശുവയ്ക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3mR9U8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages