പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ പെട്രോളിനും ഡീസലിനും സംസ്ഥാനം ചുമത്തുന്ന മൂല്യവർധിത നികുതി (വാറ്റ്) ലിറ്ററിന് ഏഴുരൂപ കുറച്ചു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം മേഖലകളിൽ പല നിരക്കിലാണ് നികുതി കുറച്ചത്. പുതുച്ചേരി മേഖലയിൽ പെട്രോളിന് 23 ശതമാനമായിരുന്ന വാറ്റ് 14.55 ശതമാനമായി കുറച്ചു. ഇതോടെ ലിറ്ററിന് 94.94 രൂപയായി. ഡീസലിന് 83.58 രൂപയും. മാഹിയിൽ 21.90 ശതമാനമായിരുന്ന വാറ്റ് 13.32 ശതമാനമായി കുറച്ചപ്പോൾ പെട്രോൾവില ലിറ്ററിന് 92.52 രൂപയായി. ഡീസലിന് 80.94 രൂപയാണ്. പുതിയ നിരക്ക് നിലവിൽവന്നതോടെ പെട്രോളിനും ഡീസലിനും ഏറ്റവും വിലക്കുറവുള്ളത് കേരളത്തോടുചേർന്നുകിടക്കുന്ന മാഹിയിലാണ്.കാരയ്ക്കലിൽ പെട്രോളിന് 94.69 രൂപയും ഡീസലിന് 83.39 രൂപയുമാണ്. യാനം മേഖലയിൽ പെട്രോളിന് 95.59 രൂപയും ഡീസലിന് 83.83 രൂപയുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതികുറച്ചതോടെ പുതുച്ചേരിയിൽ പെട്രോളിന് 13 രൂപയോളവും ഡീസലിന് 19 രൂപയും വിലകുറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ZQPzHH
via
IFTTT
No comments:
Post a Comment