ലോകകപ്പ് യോഗ്യതാ മത്സരം; തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്, ഇറ്റലിയെ സമനിലയില്‍ തളച്ച് സ്വിസ് പട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

ലോകകപ്പ് യോഗ്യതാ മത്സരം; തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്, ഇറ്റലിയെ സമനിലയില്‍ തളച്ച് സ്വിസ് പട

വെംബ്ലി: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അൽബേനിയക്കെതിരേ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക്കുമായി (18, 33, 45+1) തിളങ്ങിയ മത്സരത്തിൽ ഹാരി മഗ്വെയറും (9) ജോർദാൻ ഹെൻഡേഴ്സണും (28) ഇംഗ്ലണ്ടിനായി സ്കോർ ചെയ്തു. ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. സ്വന്തം മൈതാനത്ത് അൽബേനിയയെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് യൂറോ കപ്പ് റണ്ണറപ്പുകൾ പുറത്തെടുത്തത്. അതേസമയം ഗ്രൂപ്പ് സിയിലെ മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ സ്വിറ്റ്സർലൻഡ് സമനിലയിൽ തളച്ചു. നിർണായക മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ 11-ാം മിനിറ്റിൽ സിൽവാൻ വിഡ്മറിലൂടെ സ്വിസ് ടീമാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 36-ാം മിനിറ്റിൽ ഇൻസിഗിനിയുടെ ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ ജിയോവാന്നി ഡി ലോറെൻസോ ഇറ്റലിയുടെ സമനില ഗോൾ നേടി. എന്നാൽ മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ ഇറ്റലിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചതാണ്. പക്ഷേ കിക്കെടുത്ത ജോർജീന്യോയ്ക്ക് പന്ത് വലയിലെത്തിക്കാൻ സാധിക്കാതിരുന്നതോടെ ഇറ്റലി ജയം കൈവിടുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് സിയിൽ ഇറ്റലിക്കും സ്വിറ്റ്സർലൻഡിനും 15 പോയന്റ് വീതമായി. എങ്കിലും ഗോൾ വ്യത്യാസത്തിൽ ഇറ്റലിയാണ് മുന്നിൽ. Content Highlights: world cup qualification harry kane scores hat trick england beat albania italy held by switzerland


from mathrubhumi.latestnews.rssfeed https://ift.tt/3DhGh6o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages