അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം; വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അഗ്യൂറോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം; വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അഗ്യൂറോ

ബാഴ്സലോണ: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. കഴിഞ്ഞ മാസം ലാ ലിഗയിൽ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടെത്തിയതിനാലാണ് താരം കളിക്കളം വിടാനൊരുങ്ങുന്നതെന്ന് കാറ്റലൂണിയ റേഡിയോ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ നിഷേധിച്ച് താരം ട്വിറ്ററിലൂടെ രംഗത്തെത്തി. ഞാൻ എപ്പോഴും പോസിറ്റീവാണ്. എന്റെ കാര്യത്തിൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഞാൻ ക്ലബ്ബ് ഡോക്ടർമാരുടെ നിർദേശങ്ങൾ പിന്തുടരുകയാണ്. 90 ദിവസത്തിനുള്ളിൽ എനിക്ക് എങ്ങനെയുണ്ടെന്ന് നോക്കാം - അഗ്യൂറോ ട്വീറ്റ് ചെയ്തു. നിലവിൽ മൂന്ന് മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. Ante los rumores les cuento que estoy siguiendo las indicaciones de los médicos del club, haciendo pruebas y tratamiento y ver mi evolución en el plazo de los 90 días. Siempre en positivo 🤟🏽 — Sergio Kun Aguero (@aguerosergiokun) November 12, 2021 അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിൻവലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചിൽ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടൻ തന്നെ ബാർസയുടെ മെഡിക്കൽ ടീം ഗ്രൗണ്ടിലിറങ്ങി അർജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചർ കൊണ്ടുവന്നെങ്കിലും അതിൽ കിടന്ന് മൈതാനത്തിനു പുറത്തുപോകാൻ വിസമ്മതിച്ച താരം മെഡിക്കൽ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു. Content Highlights: sergio aguero dismissed rumours that a heart condition had ended his playing career


from mathrubhumi.latestnews.rssfeed https://ift.tt/30qpWy6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages