മലാല യൂസഫ്‌സായ് വിവാഹിതയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 9, 2021

മലാല യൂസഫ്‌സായ് വിവാഹിതയായി

ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവിൽ താമസിച്ചുവരുന്നത്. Today marks a precious day in my life. Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead. 📸: @malinfezehai pic.twitter.com/SNRgm3ufWP — Malala (@Malala) November 9, 2021 ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനിൽ വെച്ച് 2012-ൽ താലിബാനികളുടെ വെടിയേറ്റിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/31NiDRq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages