ലണ്ടൻ: വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം പൂർണമായും നിഷേധിക്കുന്നതായും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലീഷ് താരം അസീം റഫീഖ് യോർക്ക്ഷെയർ ക്ലബ്ബിലായിരിക്കെ കടുത്ത വംശീയ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായതായി ഇതു സംബന്ധിച്ച് നടത്തിയഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വോണിന്റെ പ്രതികരണം. റഫീഖ് ഉൾപ്പെടെയുള്ള ഒരു കൂട്ടം ഏഷ്യൻ കളിക്കാരോട് ടീമിൽ കൂടുതലും നിങ്ങളാണ്, ഞങ്ങൾ ഇതിനെപ്പറ്റി കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. എന്ന് മൈക്കൽ വോൺപറഞ്ഞതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ താൻ ഇത് പൂർണമായും നിഷേധിക്കുന്നതായി മൈക്കൽ വോൺ പറഞ്ഞു. 2009-ൽ യോർക്ക്ഷെയർ ടീമിൽ കളിക്കാരനായിരിക്കെ നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തിന് മുമ്പാണ് ഈ അഭിപ്രായപ്രകടനങ്ങൾ നടത്തിയതായാണ് ആരോപണം. ഈറിപ്പോർട്ട് തനിക്ക് കനത്ത പ്രഹരമായിരുന്നുവെന്ന് ഡെയ്ലി ടെലഗ്രാഫിൽ എഴുതിയ കോളത്തിൽ മൈക്കൽ വോൺപറയുന്നു. ഞാൻ 30 വർഷമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കുന്നു, ഒരു കളിക്കാരനെന്ന നിലയിലോ കമൻറേറ്റർഎന്ന നിലയിലോ ഒരിക്കൽ പോലും സമാനമായ ഏതെങ്കിലും സംഭവമോ അച്ചടക്കലംഘനമോ ആരോപിക്കപ്പെട്ടിട്ടില്ല. ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല എന്നുള്ളതിൽ ഞാൻ ഉറച്ചുനിൽക്കുന്നു.താൻ ഇത്തരം ഒരു വ്യക്തിയല്ലെന്ന് തെളിയിക്കാൻ അവസാനം വരെ പോരാടുമെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ പറഞ്ഞു. ക്ലബിലെ വംശീയത കാരണം ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞിരുന്നു എന്ന് റഫീഖ് പറഞ്ഞതിനെത്തുടർന്ന് 2020-ലാണ് യോർക്ക്ഷെയറിന്റെ അന്വേഷണം ആരംഭിച്ചത്. സെപ്റ്റംബറിലാണ് എംപിമാരുൾപ്പടെയുള്ളവരുടെ സമ്മർദ്ദം മൂലം യോർക്ക്ഷെയർ സ്വതന്ത്ര റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ പുറത്തുവിട്ടത്. അതിൽ റഫീഖ് ഉന്നയിച്ച 43 ആരോപണങ്ങളിൽ ഏഴെണ്ണം ശരിവച്ചു. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പേരിൽ ക്ലബ്ബിന്റെ കളിക്കാരോ പരിശീലകരോ എക്സിക്യൂട്ടീവുകളോ അച്ചടക്ക നടപടി നേരിടേണ്ടിവരില്ലെന്ന് ക്ലബ് അധികൃതർ പറയുകയായിരുന്നു. റഫീഖിന്റെ പാകിസ്ഥാൻ പൈതൃകം സംബന്ധിച്ച വംശീയ പദപ്രയോഗങ്ങൾ ക്ലബ് അംഗങ്ങൾ റഫീഖിനോട് പതിവായി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ നടത്തുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് യോർക്ക്ഷെയറിനെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ക്ലബ് പ്രതീക്ഷിച്ച നിലവാരം പുലർത്തുമെന്ന് വ്യക്തമായി തെളിയിക്കുന്നത് വരെ നിരോധനം നിലനിൽക്കുമെന്ന് ഇ.സി.ബി പറയുന്നു. Content Highlights: Michael Vaughan denies allegations that he made racist comments on asian players
from mathrubhumi.latestnews.rssfeed https://ift.tt/3EQwmVV
via
IFTTT
No comments:
Post a Comment