ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റണമെന്ന നിർദേശത്തോട് ഉടമകൾക്ക് വിമുഖത. ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുമ്പോൾ മൂന്നുലക്ഷം മുതൽ 4.30 ലക്ഷം വരെ ചെലവുവരും. ഇത് താങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നാണ് ഉടമകൾ പറയുന്നത്. ബസ് വ്യവസായം കോവിഡിനെത്തുടർന്ന് വൻനഷ്ടം നേരിടുന്ന സഹചര്യത്തിൽ ഇത്രയുംതുക കണ്ടെത്തുക പ്രയാസമാണ്. അതേസമയം, ഡീസലിൽനിന്ന് സി.എൻ.ജി.യിലേക്ക് മാറിയ ബസുകൾക്ക് സാങ്കേതികത്തകരാർ നേരിടുന്നതായി പരാതിയുണ്ട്. കൂടുതൽ യാത്രക്കാരുമായി ബസിന് കയറ്റംകയറാൻ ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. കേരളത്തിലെ മലയോരമേഖലകളിൽ ഇത്തരം ബസുകൾക്ക് ഓടാനാകുമോ എന്ന ആശങ്കയാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ ഉന്നയിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഇന്ധനവിലക്കയറ്റത്തിൽനിന്നുള്ള രക്ഷയാണ് സി.എൻ.ജി.യിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ആകർഷണമെന്നിരിക്കെ ഡീസൽ വിലവർധനയ്ക്കൊപ്പം സി.എൻ.ജി.ക്ക് വിലകൂടുന്നതും തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞമാസം ആദ്യം സി.എൻ.ജി.ക്ക് 62 രൂപയായിരുന്നു വില. എന്നാൽ, ഒരു മാസം പിന്നിടുന്പോൾ 11.50 രൂപയാണ് സി.എൻ.ജി.ക്ക് വർധിച്ചത്. തിങ്കളാഴ്ച 73.50 രൂപയാണ് വില. ഡീസലിനെ അപേക്ഷിച്ച് സി.എൻ.ജി.ക്ക് വില കുറവാണെങ്കിലും ദിവസേനയുള്ള വർധന തുടർന്നാൽ ഇത് ഡീസലിന് ഒപ്പമെത്താൻ അധികകാലം വേണ്ടിവരില്ലെന്ന് ബസ്സുടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിവാതകം ഉപയോഗിക്കുമ്പോൾ അന്തരീക്ഷമലിനീകരണം കുറയുമെന്നതിനാലാണ് സംസ്ഥാനസർക്കാർ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നത്. സി.എൻ.ജി. കത്തുമ്പോൾ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഹരിയാണയിലും മറ്റും ബസുകളും ലോറികളുമടക്കമുള്ള വാഹനങ്ങൾ വ്യാപകമായി സി.എൻ.ജി.യിലേക്ക് മാറ്റിയിരുന്നു. സി.എൻ.ജി.യിലേക്ക് മാറ്റിയ ബസ് ദിവസം രണ്ട് ട്രിപ്പ് ഓടുന്നുണ്ടെന്നും കൂടുതൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതിനോടാണ് താത്പര്യമെന്നുംകോഴിക്കോട് ജില്ലയിലാദ്യമായി സി.എൻ.ജി.യിലേക്ക് മാറിയ എ.സി. ബ്രദേഴ്സ് ബസ് സർവീസ് ഉടമ എ.സി. ബാബുരാജ് പറഞ്ഞു. Content Highlights:Diesel buses converts into CNG, eco friendly buses, cng fuel, diesel buses
from mathrubhumi.latestnews.rssfeed https://ift.tt/2ZWEHIt
via
IFTTT
No comments:
Post a Comment