തിരുവനന്തപുരം: ‘‘ഓഫീസിൽനിന്നു വീട്ടിലെത്തുമ്പോഴേക്കും അടുത്ത ഓൺലൈൻ മീറ്റിങ്ങിന്റെ സമയമാകും. കുട്ടികൾക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കാനുള്ള സാവകാശംപോലും കിട്ടില്ല. ചില യോഗങ്ങൾ രാത്രിയോളം നീളും. ഞായറാഴ്ചകൾപോലും ഓൺലൈൻ യോഗങ്ങൾക്ക് മാറ്റിവെക്കേണ്ടിവരുന്നുണ്ട്.’’ -കോവിഡ് അതിജീവനത്തിനൊപ്പം ജീവിതത്തിന്റെ ഭാഗമായി മാറിയ ഓൺലൈൻ മീറ്റിങ്ങുകൾ അതിരുവിടുന്നതിലെ ബുദ്ധിമുട്ടാണ് സർക്കാർജീവനക്കാരിയായ വീട്ടമ്മയുടെ വാക്കുകളിൽ നിറയുന്നത്. ഓഫീസുകൾ സാധാരണഗതിയിലേക്ക് മാറിയെങ്കിലും പല വകുപ്പുകളിലും ഓഫീസ് സമയത്തിനുശേഷവും അവധിദിനങ്ങളിലും അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. തുടങ്ങാൻ സമയം നിശ്ചയിക്കാറുണ്ടെങ്കിലും തീരുന്നത് വകുപ്പുതലവന്റെ സൗകര്യത്തിനായിരിക്കും. അച്ചടക്കനടപടി പേടിച്ച് ആരും പരാതിപ്പെടില്ല. കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, വീട്ടുജോലികൾ ഇങ്ങനെ പലതും താളംതെറ്റുന്നതിനാൽ സ്ത്രീജീവനക്കാരിൽ പലരും കടുത്ത മാനസികസംഘർഷത്തിലാണ്. രാത്രി വൈകി നടത്തുന്ന വീഡിയോ കോൺഫറൻസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ വാട്ടർ അതോറിറ്റിയിലെ എൻജിനിയർമാരുടെ സംഘടന മന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്ഥാനക്കയറ്റം നേടിയവർക്ക് രാത്രി ഓൺലൈൻ പരിശീലനം നൽകിയതും വിമർശനത്തിനിടയാക്കിയിരുന്നു. ഓൺലൈനും ചട്ടം വേണംഓൺലൈൻ യോഗങ്ങൾ ഒരുപരിധിവരെ നേട്ടമാണെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരത്ത് ഒരു യോഗം വിളിച്ചാൽ കാസർകോട് നിന്നുള്ളവർവരെ എത്തേണ്ടിയിരുന്നു. അതൊഴിവാക്കാം. മറ്റു ഓഫീസ് ജോലികൾ തടസ്സപ്പെടില്ല. സർക്കാർതന്നെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാൽ പരിഹാരം കാണാനാകുമെന്നും ജീവനക്കാർ പറയുന്നു. പരാതിപ്പെട്ടപ്പോൾ പരിഹാരംഅസമയത്തെ ഓൺലൈൻ മീറ്റിങ്ങുകൾ സ്ത്രീകൾക്ക് അസൗകര്യമായതിനെത്തുടർന്നാണ് പരാതിപ്പെട്ടത്. ഓഫീസിലെ ജോലികളെല്ലാം തീർത്തശേഷമാണ് വീണ്ടും യോഗങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രിയോട് പരാതിപ്പെടതിനു ശേഷമാണ് പരിഹാരമുണ്ടായത്.-വി.എസ്. കൃഷ്ണകുമാർവർക്കിങ് പ്രസിഡന്റ്,എൻജിനിയേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി
from mathrubhumi.latestnews.rssfeed https://ift.tt/3CdUZda
via IFTTT
Post Top Ad
Responsive Ads Here
Saturday, November 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അസമയത്തെ ഓൺലൈൻ യോഗങ്ങൾ: ജീവിതത്തെ ബാധിക്കുന്നുവെന്ന് ജീവനക്കാർ
അസമയത്തെ ഓൺലൈൻ യോഗങ്ങൾ: ജീവിതത്തെ ബാധിക്കുന്നുവെന്ന് ജീവനക്കാർ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment