ന്യൂഡൽഹി: ഗ്രാമീണ-നഗര മേഖലകളിലെ ആരോഗ്യ അടിസ്ഥാനസൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ 19 സംസ്ഥാനങ്ങൾക്ക് 8,454 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന്റെ 559 കോടി രൂപ തടഞ്ഞു. ആരോഗ്യവകുപ്പു മുഖേനയുള്ള കൃത്യമായ പദ്ധതിനിർദേശം ലഭിച്ചാൽ കേരളമുൾപ്പെടെ ബാക്കിയുള്ള ഒമ്പതുസംസ്ഥാനങ്ങൾക്ക് തുക അനുവദിക്കാമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം നൽകുന്ന തുകയ്ക്കായി അപേക്ഷ സമർപ്പിക്കാൻ ജൂലായ് 16-നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ഇതിന് കൃത്യസമയത്ത് വ്യക്തതയോടെ പദ്ധതിനിർദേശം സമർപ്പിച്ചവർക്കാണ് ഇപ്പോൾ ഗ്രാന്റ് അനുവദിച്ചതെന്ന്് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം, ഇക്കാര്യത്തിലുള്ള ചർച്ച നേരത്തേ കഴിഞ്ഞതാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ആരോഗ്യവകുപ്പുമായി ചർച്ചകൾ പൂർത്തിയാക്കി ശുപാർശ ധനവകുപ്പിന് കൈമാറിയിരുന്നതായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരനും പറഞ്ഞു. ചില അപാകങ്ങൾ ചൂണ്ടിക്കാട്ടി ഈ നിർദേശം കേന്ദ്രം സംസ്ഥാനത്തിനുതന്നെ തിരിച്ചയച്ചതായാണറിയുന്നത്. ശുപാർശയിൽ പദ്ധതിനിർവഹണത്തിനുള്ള വിഹിതം ഗ്രാമീണ-നഗര മേഖലകൾ തിരിച്ച് കൃത്യമായി രേഖപ്പെടുത്തണം. ഇതു വകമാറ്റി ചെലവഴിക്കാനും പാടില്ല. കേരളം ഗ്രാമീണമേഖലയായി രേഖപ്പെടുത്തിയതിൽ നഗരവും ഉൾപ്പെട്ടു എന്നതിനാലാണ് അപേക്ഷ തിരിച്ചയച്ചതെന്നാണ് സൂചന. ഇതിൽ കൃത്യത വരുത്തി വീണ്ടും അയക്കുന്നതുവരെ സംസ്ഥാനവിഹിതം വൈകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങളുടെ രോഗനിർണയ പശ്ചാത്തലസൗകര്യമടക്കം കൂട്ടാനും കെട്ടിടങ്ങൾ നിർമിക്കാനും 2021-22 മുതൽ 2025-26 വരെ ആരോഗ്യമേഖലയിൽ 70,051 കോടിരൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇതിൽ 43,928 കോടിരൂപ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങൾക്കും 26,123 കോടി രൂപ നഗര തദ്ദേശസ്ഥാപനങ്ങൾക്കുമാണ്.ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രോഗനിർണയ പശ്ചാത്തലസൗകര്യം- 16,377 കോടി, ഗ്രാമപ്രദേശങ്ങളിൽ ബ്ലോക്ക്തല പൊതുജനാരോഗ്യ യൂണിറ്റുകൾ- 5,279 കോടി, ഗ്രാമീണമേഖലയിൽ കെട്ടിടങ്ങളില്ലാത്ത ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യപരിപാലനകേന്ദ്രങ്ങൾ എന്നിവയ്ക്ക് കെട്ടിടങ്ങൾ- 7,167 കോടി, ഗ്രാമീണ പി.എച്ച്.സി.കളെയും ഉപകേന്ദ്രങ്ങളെയും ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളാക്കൽ- 15,105 കോടി, നഗരപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പശ്ചാത്തലസൗകര്യം- 2,095 കോടി, നഗര ആരോഗ്യ-സൗഖ്യകേന്ദ്രങ്ങൾ- 24,028 കോടി എന്നിങ്ങനെയാണ് 2021-22 സാമ്പത്തികവർഷം അനുവദിക്കുന്നത്. ഗ്രാമീണ തദ്ദേശസ്ഥാപനങ്ങൾക്കുള്ള 8,273 കോടിയും നഗര തദ്ദേശസ്ഥാപനങ്ങൾക്കുള്ള 4,919 കോടിയും ഉൾപ്പെടുന്നതാണിത്.വിവധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക (കോടിയിൽ)ആന്ധ്രാപ്രദേശ്- 488, അരുണാചൽപ്രദേശ്-47, അസം- 272, ബിഹാർ- 1116. ഛത്തീസ്ഗഡ്- 339, ഹിമാചൽപ്രദേശ്- 98, ജാർഖണ്ഡ്- 444, കർണാടക-552, മധ്യപ്രദേശ്-923, മഹാരാഷ്ട്ര- 778, മണിപ്പൂർ- 42, മിസോറാം- 31, ഒഡീഷ- 462, പഞ്ചാബ്- 400, രാജസ്ഥാൻ- 656, സിക്കിം- 21, തമിഴ്‌നാട്- 806, ഉത്തരാഖണ്ഡ്- 150, പശ്ചിമ ബംഗാൾ- 828.കേരളത്തിന്റെ വിഹിതത്തിലുംകുറവ് -ധനമന്ത്രികേരളത്തിന്റെ വിഹിതം വൈകുന്നതിനുപുറമേ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുകയിലും കുറവുണ്ട്. ആരോഗ്യ-അടിസ്ഥാനസൗകര്യം മെച്ചപ്പെട്ടതു കാരണം തുകയിൽ കുറവുവരുത്തുന്നത് നീതിയല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 15-ാം ധനകമ്മിഷൻ പ്രകാരം ആകെയുള്ളതിന്റെ 1.92 ശതമാനം മാത്രമാണ് കേരളത്തിന് നൽകുന്നത്. മുൻ കമ്മിഷൻ നിർദേശവുമായി താരതമ്യംചെയ്യുമ്പോൾ 6400 കോടിയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടാവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3wLbL28
via IFTTT
Post Top Ad
Responsive Ads Here
Saturday, November 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കേരളത്തിനുള്ള 559 കോടിയുടെ ആരോഗ്യ ഗ്രാന്റ് കേന്ദ്രം തടഞ്ഞു
കേരളത്തിനുള്ള 559 കോടിയുടെ ആരോഗ്യ ഗ്രാന്റ് കേന്ദ്രം തടഞ്ഞു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment