ബാഴ്സലോണ: തങ്ങളുടെ മുൻ താരമായിരുന്ന ബ്രസീലിന്റെ ഡാനി ആൽവസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ആൽവസ്. ബ്രസീൽ ക്ലബ്ബ് സാവോ പോളോയിൽ നിന്നാണ് താരത്തിന്റെ വരവ്. സ്വതന്ത്ര ഏജന്റായാണ് 38-കാരനായ ആൽവസ് ബാഴ്സയിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 2023 വരെ നീട്ടാവുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് ആൽവസുമായുള്ള കരാർ. ബ്രസീൽ ക്ലബ്ബുമായുള്ള ആൽവസിന്റെ കരാർ സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന് മറ്റൊരു ക്ലബ്ബുമായും കരാറിലേർപ്പെടാനായിരുന്നില്ല. Back in DA house! pic.twitter.com/qicb8RRc1h — FC Barcelona (@FCBarcelona) November 12, 2021 മുൻപ് സെവിയ്യയിൽ നിന്ന് 2008-ലാണ് ആൽവസ് ആദ്യമായി ബാഴ്സയിലെത്തുന്നത്. ക്ലബ്ബിനൊപ്പം 23 കിരീടങ്ങൾ നേടിയ താരം 2016-ൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ൽ ബ്രസീൽ ക്ലബ്ബ് സാവോ പോളോയിലേക്ക് പോയി. Content Highlights: barcelona complete dani alves return
from mathrubhumi.latestnews.rssfeed https://ift.tt/3oregTz
via IFTTT
Post Top Ad
Responsive Ads Here
Friday, November 12, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഡാനി ആല്‍വസിനെ തിരിച്ചെത്തിച്ചു; ബാഴ്‌സയില്‍ ആദ്യ സൈനിങ്ങുമായി സാവി
ഡാനി ആല്‍വസിനെ തിരിച്ചെത്തിച്ചു; ബാഴ്‌സയില്‍ ആദ്യ സൈനിങ്ങുമായി സാവി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment