തുഴയെറിഞ്ഞ് നിഷ ജോസ്.കെ മാണി; കയാക്കിങ്ങിലൂടെ ബോധവത്കരണവുമായി ചാലിയാറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

തുഴയെറിഞ്ഞ് നിഷ ജോസ്.കെ മാണി; കയാക്കിങ്ങിലൂടെ ബോധവത്കരണവുമായി ചാലിയാറില്‍

നിലമ്പൂർ : രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കയാക്കിങ്ങിൽ പങ്കെടുക്കാൻ നിഷ ജോസ് കെ. മാണി നിലമ്പൂരിലെത്തി. മാലിന്യങ്ങൾ നീക്കി നദീജലം ശുദ്ധീകരിക്കാനുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയുടെ ഭാഗമാകുന്നതെന്ന് നിഷ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ നമ്മുടെ നദികളെ വീണ്ടെടുക്കാനാകും. കോവിഡ് കാരണം രണ്ടു വർഷമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. താനൊരു ആലപ്പുഴക്കാരിയാണ്. നാട്ടിൽ ചെറിയ വള്ളങ്ങൾ തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നത്. വർഷങ്ങളായി ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും പാലായിൽ‍നിന്നുള്ള ഒരു കയാക്കിങ് ക്ലബ്ബിനെ കൂടെ കൂട്ടിയാണ് നിലമ്പൂരിലെത്തിയതെന്നും അവർ പറഞ്ഞു. ബേപ്പൂരിൽ നടക്കുന്ന സമാപനപരിപാടിയിലും പങ്കെടുക്കുമെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/30mtL6Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages