മരംമുറി അനുമതി: യോഗത്തിന്റെ മിനുട്സ് മന്ത്രിക്കും കൈമാറിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 8, 2021

മരംമുറി അനുമതി: യോഗത്തിന്റെ മിനുട്സ് മന്ത്രിക്കും കൈമാറിയില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉന്നതതല യോഗത്തിന്റെ മിനുട്‌സ്‌ വനംമന്ത്രിക്ക് കൈമാറിയില്ല. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് അനുമതി നൽകിയത്. വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും പങ്കെടുത്തിരുന്നു. എന്നാൽ, യോഗത്തെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ മന്ത്രിയുടെ ഓഫീസിന് വിവരം കൈമാറിയിരുന്നില്ല. സംഭവം വിവാദമായി മന്ത്രി വിശദീകരണം തേടിയപ്പോൾ നൽകിയ റിപ്പോർട്ടിലും മിനുട്സ് ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിന് മിനുട്സ് ഇല്ലാതിരിക്കാൻ സാധ്യതയില്ല. നിർണായകതീരുമാനം ഈ യോഗത്തിലാണോ ഉണ്ടായതെന്ന് മിനുട്സിലൂടെ മാത്രമേ വ്യക്തമാകൂ. ബേബിഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കേ നിയമവശങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്താലും മന്ത്രിയെ അറിയിക്കാറുണ്ട്. അതുണ്ടായില്ല. വിഷയം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രശ്നം ഒതുക്കിയേക്കും. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനപ്രകാരമാണ് മരംമുറി അനുമതി ഉത്തരവ് ഇറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മന്ത്രി എ.കെ. ശശീന്ദ്രന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണെങ്കിലും സർക്കാരിനെ അറിയിക്കാതെ നയപരമായ വിഷയത്തിൽ ഉത്തരവ് ഇറക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാണ്. വനംവകുപ്പ് നടപടിക്രമങ്ങളിൽ വീഴ്ചമരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ നടപടിക്രമങ്ങളിൽ ഗുരുതര പിഴവുള്ളതായി പരിശോധനയിൽ കണ്ടെത്തി. വകുപ്പിന്റെ താഴെത്തട്ടിൽനിന്നു ലഭിച്ച റിപ്പോർട്ടുകൾപോലും അവഗണിച്ചാണ് മരംമുറിക്കാൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത്. ഉത്തരവ് തമിഴ്‌നാട് സർക്കാർ പ്രതിനിധിക്കു കൈമാറിയതിലും ഇദ്ദേഹത്തിന് ഗുരുതര പിഴവുണ്ടായെന്നാണ് നിഗമനം. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ, രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായതിനാൽ ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെങ്കിൽ, സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3qnNTk6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages