കാക്കനാട് : സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തികച്ചും ശാന്തമായി, സുഖസുന്ദരമായി തൃക്കാക്കര ബസ് സ്റ്റാൻഡിൽ തുടങ്ങി. നേരത്തെ ചിത്രീകരണാനുമതി നിഷേധിച്ച സിനിമാ ചിത്രീകരണമാണ് നടന്നത്. വ്യാഴാഴ്ച വൈകീട്ടോടെ തൃക്കാക്കര മുനിസിപ്പൽ ഓഫീസിനു സമീപത്തെ പഴയ ബസ് സ്റ്റാൻഡിലായിരുന്നു ജയറാം, മീര ജാസ്മിൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം. നേരത്തേ നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് സിനിമാ ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ചത്. അനുമതിക്കായി സിനിമാ പ്രവർത്തകർ നഗരസഭയിലെത്തിയപ്പോൾ അനുമതി നിഷേധിച്ച് കോൺഗ്രസുകാരിയായ ചെയർപേഴ്സൺ അജിത തങ്കപ്പൻ അവർക്കു നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം മാതൃഭൂമി റിപ്പോർട്ട് ചെയ്തതോടെ വിവാദമാകുകയും നിയമസഭയ്ക്ക് അകത്തും സമൂഹ മാധ്യമങ്ങളിലുമുൾപ്പെടെ ചർച്ചയാവുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി. ഇതോടെ ചെയർപേഴ്സൺ അയഞ്ഞ് ഷൂട്ടിങ്ങിന് അനുമതി നൽകുകയായിരുന്നു. തൃക്കാക്കര മുനിസിപ്പൽ സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡാക്കി ചിത്രീകരിച്ച് നടി മീര ജാസ്മിൻ ഇവിടെയെത്തുന്ന രംഗമായിരുന്നു വ്യാഴാഴ്ച രാത്രിയോടെ ചിത്രീകരിച്ചത്. Content Highlights:Ajita Thankappan,Thrikkakara municipality shooting permission issue
from mathrubhumi.latestnews.rssfeed https://ift.tt/3qRuDvF
via IFTTT
Post Top Ad
Responsive Ads Here
Thursday, November 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഒടുവില്‍ അജിത തങ്കപ്പന്‍ അയഞ്ഞു; തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ സിനിമാ ചിത്രീകരണം നടന്നു
ഒടുവില്‍ അജിത തങ്കപ്പന്‍ അയഞ്ഞു; തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ സിനിമാ ചിത്രീകരണം നടന്നു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment