തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല മേൽനോട്ടസമിതിയുടെ തീരുമാനപ്രകാരം ആരംഭിച്ചു. അടുത്ത അധ്യയനവർഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയിൽ ആരംഭിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 2021-22 അധ്യയനവർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ കുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിച്ചു. മൂന്നു വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നാം വാല്യം 288 ടൈറ്റിലുകളിലും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളിലുമാണ് ഉള്ളത്. ഇതിൽ സ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നതിനാവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തിയാക്കി. 2.62 കോടി പാഠപുസ്തകങ്ങളാണത്. കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2ZflLVm
via IFTTT
Post Top Ad
Responsive Ads Here
Sunday, November 21, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകം അച്ചടി തുടങ്ങി
അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകം അച്ചടി തുടങ്ങി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment