പുനലൂർ (കൊല്ലം) : സി.പി.എം.ബ്രാഞ്ചിനെ നയിക്കാൻ സെക്രട്ടറിയായി പത്തൊൻപതുകാരി. പുനലൂർ ഏരിയയിൽ ഉൾപ്പെട്ട വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.ശുഭലക്ഷ്മിയാണ് ഈ യുവനേതാവ്. സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളാണ് ശുഭലക്ഷ്മി. അടൂർ സെന്റ് സിറിൾസ് കോളേജിൽ ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. ഡി.വൈ.എഫ്.ഐ. പുനലൂർ നോർത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.എഫ്.ഐ. പുനലൂർ ഏരിയ കമ്മിറ്റി അംഗവും ബാലസംഘം പുനലൂർ ഏരിയ പ്രസിഡന്റുമാണ്. വിളക്കുവെട്ടം ശുഭനിവാസിൽ ജി.ഓമനക്കുട്ടന്റെയും ബി.സിന്ധുവിന്റെയും മകളാണ്. ശ്രീക്കുട്ടൻ സഹോദരനാണ്. content highlights:19 year old became cpm branch secretary
from mathrubhumi.latestnews.rssfeed https://ift.tt/3AOmdX5
via
IFTTT
No comments:
Post a Comment