പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ജയിലിലായി; ജാമ്യത്തിലിറങ്ങി സമൂഹമാധ്യമങ്ങളിലും നേരിട്ടും ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 26, 2021

പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ജയിലിലായി; ജാമ്യത്തിലിറങ്ങി സമൂഹമാധ്യമങ്ങളിലും നേരിട്ടും ഭീഷണി

പത്തനംതിട്ട: പെൺകുട്ടിയെ ശല്യംചെയ്തതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും ശല്യംചെയ്തതിന് പിടിയിലായി. പന്തളം മങ്ങാരം പുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല മുളയറ കരിമ്പാണ്ടിയിൽ അരുൺ രാജിനെ (30)ആണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. പെൺകുട്ടിയെ വീട്ടിലെത്തി ശല്യംചെയ്തതിന് ജൂലായിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സാമൂഹിക മാധ്യമങ്ങൾവഴി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും വീട്ടിലെത്തി പെൺകുട്ടിയെ ശല്യംചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. Content Highlights: youth arrested again for threatening young lady after getting bail


from mathrubhumi.latestnews.rssfeed https://ift.tt/3CkyKDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages