പാക് വിജയം സ്റ്റാറ്റസാക്കി; അധ്യാപികയോട് വീട്ടിലിരുന്നോളാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 26, 2021

പാക് വിജയം സ്റ്റാറ്റസാക്കി; അധ്യാപികയോട് വീട്ടിലിരുന്നോളാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

ജയ്പുർ: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ പണിപോയി. രാജസ്ഥാനിലെ ഉദയ്പുരിലെ നീർജ മോദി സ്കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടത്. പാകിസ്താന്റെ ജയത്തിനു പിന്നാലെ നമ്മൾ ജയിച്ചു എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപികയ്ക്കെതിരേ നടപടിയെടുത്തത്. സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്കൂൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ട്രെസ്റ്റ് അംഗങ്ങൾ നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂൾ ചെയർമാൻ മഹേന്ദ്ര സൊജാതിയ പി.ടി.ഐയോട് പ്രതികരിച്ചു. സംഭവത്തിന്റെ പേരിൽ അധ്യപികയ്ക്കെതിരേ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് അംബ മാത പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ നർപാത് സിങ് അറിയിച്ചു. ഇതിനു പിന്നാലെ വിശദീകരണവുമായി അധ്യാപിക തന്നെ രംഗത്തെത്തിയിരുന്നു. Content Highlights: india vs pakistan teacher fired for celebrating pakistan victory in icc t20 world cup 2021


from mathrubhumi.latestnews.rssfeed https://ift.tt/3pGzEGI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages