കറുകച്ചാൽ: കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ മുൻവൈരാഗ്യത്തെത്തുടർന്ന് വെട്ടിക്കൊന്നശേഷം കാൽപ്പാദം മുറിച്ചുമാറ്റി റോഡരികിൽവെച്ചു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് (അപ്പി-32) ആണ് മരിച്ചത്. പ്രതികളായ കടയിനിക്കാട് വില്ലൻപാറ പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (23) എന്നിവർ മണിമല പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ മുറിച്ചുമാറ്റിയ നിലയിൽ കാൽപ്പാദം കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതോടെ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നും ഒന്നരക്കിലോമീറ്റർ അകലെ മുണ്ടത്താനം ചെളിക്കുഴിയിലെ റബ്ബർതോട്ടത്തിൽ മനേഷിന്റെ മൃതദേഹം കണ്ടെത്തി. വലതുകാൽപ്പാദം വെട്ടിമാറ്റിയ നിലയിലായിരുന്നു. മനേഷിന്റെ ദേഹത്ത് നിരവധി മുറിപ്പാടുകളുണ്ട്.പോലീസ് പറയുന്നതിങ്ങനെ- മനേഷും ജയേഷും വൈരാഗ്യത്തിലായിരുന്നു. തുടർന്ന്, മനേഷിനെ ആക്രമിക്കാനായി പദ്ധതിയിട്ടു. വ്യാഴാഴ്ച രണ്ടരയോടെ ചെളിക്കുഴി ഭാഗത്തുവെച്ച് കാറിൽ സഞ്ചരിക്കവെ മനേഷിനെ കണ്ട പ്രതികൾ അയാളെ ഓടിച്ച് റബ്ബർതോട്ടത്തിലിട്ട് വെട്ടി.കാൽപ്പാദം മുറിച്ചുമാറ്റി കാറിൽ മുണ്ടത്താനം കവലയിൽ റോഡിൽ പ്രദർശിപ്പിച്ചു. വൈകീട്ട് നാലിനാണ് ഇവർ മണിമല പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ. ശ്രീകുമാർ, കറുകച്ചാൽ സി.ഐ. റിച്ചാർഡ് വർഗീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മനേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുമാറ്റി. മനേഷിന്റെ അമ്മ: ചന്ദ്രിക, ഭാര്യ: ലിൻസി.
from mathrubhumi.latestnews.rssfeed https://ift.tt/3uQbPNc
via
IFTTT
No comments:
Post a Comment