കുടിയൻമാരെ കൂട്ടിലടച്ച് ഗുജറാത്ത് മോഡൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

കുടിയൻമാരെ കൂട്ടിലടച്ച് ഗുജറാത്ത് മോഡൽ

പ്രതീകാത്മകചിത്രം അഹമ്മദാബാദ്: മദ്യനിരോധനം നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിക്കാത്തതിനാൽ ബദൽമാർഗങ്ങൾ തേടുകയാണ് ഗുജറാത്തിലെ ഗ്രാമീണർ. ഗ്രാമത്തിലെ പൊതുസ്ഥലത്ത് ഒരുകൂട്ടിൽ രാത്രി മുഴുവൻ അടച്ചിടുകയും പിഴ ഒടുക്കിയാൽമാത്രം തുറന്നുവിടുകയുമാണ് ശിക്ഷ. വിശേഷാവസരങ്ങളിൽ വാദ്യങ്ങൾ മുഴക്കുന്ന 'നാഥ്' സമുദായമാണ് അവർക്ക് കൂടുതൽ അംഗങ്ങളുള്ള 24 ഗ്രാമങ്ങളിൽ ഈ പരിപാടി നടപ്പാക്കിയത്. അഹമ്മദാബാദ് ജില്ലയിലെ മോത്തിപുര ഗ്രാമത്തിലാണ് സമ്പ്രദായം തുടങ്ങിയത്. ഭർത്താക്കൻമാർ മദ്യത്തിന് അടിമകളായി മരിച്ചതിനാൽ വിധവകൾ ഏറിയപ്പോഴാണ് സർക്കാരിനെമാത്രം ആശ്രയിക്കാതെ ഒരു പരിഹാരം തേടിയതെന്ന് സർപാഞ്ചും നാഥ് ബജാനിയ സമാജ് നേതാവുമായ ബാബു നായക് പറഞ്ഞു. ക്രമേണ സുരേന്ദ്രനഗർ, അമ്രേലി, കച്ച് ജില്ലകളിലെ സമുദായാംഗങ്ങളും ഇത് അനുകരിച്ചു. മദ്യപിച്ച് ശല്യമുണ്ടാക്കുന്നവരെപ്പറ്റി രഹസ്യമായി വിവരം നൽകുന്നവർക്ക് 500 രൂപമുതൽ പാരിതോഷികം നൽകും. മിക്കവാറും ഭാര്യമാരാകും വിവരം നൽകുന്നത്. പ്രശ്നക്കാരെ െെകയോടെ പിടിച്ച് പട്ടിക്കൂടുപോലെയുള്ള ഇരുമ്പുകൂട്ടിൽ അടയ്ക്കും. ഒരു കുപ്പിവെള്ളവും വിസർജനത്തിന് ഒരു കലവും നൽകും. രാവിലെ 1200 രൂപ മുതൽ 2500 രൂപവരെ പിഴയായി സമുദായത്തിന് നൽകിയാൽ തുറന്നുവിടും. അതുവരെ കൂട്ടിൽ കഴിയണം. ഈ സംവിധാനം നടപ്പായതോടെ മദ്യപാനം കുറഞ്ഞതായാണ് സമുദായ നേതാക്കൾ അവകാശപ്പെടുന്നത്. മദ്യപിക്കുന്നത് ഗുജറാത്തിൽ കുറ്റകരമാണെങ്കിലും കേസുനടത്താൻ പണച്ചെലവ് ഉള്ളതിനാൽ പരാതിയുമായി പോലീസിനെ സമീപിക്കുന്ന ഗ്രാമീണർ കുറവാണ്. കൂടുതൽ കാലം ജയിലിൽ കിടന്നാൽ കുടുംബത്തിന്റെ വരുമാനവും കുറയും. നാട്ടുകൂട്ടത്തിന്റെ ശിക്ഷ കൂടുതൽ നാണക്കേടുണ്ടാക്കുന്നതിനാൽ ഫലപ്രദമാണെന്നാണ് അവകാശവാദം. സമാന്തര ശിക്ഷയ്ക്കെതിരേ പോലീസിനെ സമീപിക്കാൻ ഒരു കുടിയനും ധൈര്യപ്പെട്ടിട്ടില്ല. content highlights:gujrat village to cage drunkards


from mathrubhumi.latestnews.rssfeed https://ift.tt/3E13oSM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages