കടത്തെ അങ്ങനെ പേടിക്കണോ? തോമസ് ഐസക് എഴുതുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 17, 2021

കടത്തെ അങ്ങനെ പേടിക്കണോ? തോമസ് ഐസക് എഴുതുന്നു

കേരളത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രധാന സാമ്പത്തിക ചർച്ചാവിഷയം സംസ്ഥാനത്തിന്റെ കടബാധ്യതയായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അതൊന്നു കെട്ടടങ്ങി. 2000-01-ൽ കേരളത്തിന്റെ കടബാധ്യത ഏതാണ്ട് 24,000 കോടി രൂപയായിരുന്നു. കോവിഡിനുമുമ്പ് ഇത് 10 മടങ്ങിലധികം വർധിച്ച് ഏതാണ്ട് 2.6 ലക്ഷം കോടി രൂപയായി. കോവിഡിന്റെ വർഷങ്ങളിൽ വരുമാനം കുറഞ്ഞപ്പോൾ കൂടുതൽ കടമെടുക്കേണ്ടി വന്നു. ഇതോടെ വീണ്ടും കടപ്പേടി സംസ്ഥാനത്തെ പിടികൂടിയിരിക്കുകയാണ്. ഇതെല്ലാം എങ്ങനെ കൊടുത്തുതീർക്കുമെന്ന ചോദ്യത്തിനുമുന്നിൽ അമ്പരന്നുനിൽക്കുകയാണ് സാധാരണക്കാർ. കടമെടുത്താൽ ബാധ്യതയുണ്ടാവില്ലേ വ്യക്തിയായാലും സർക്കാരായാലും വായ്പയെടുത്താൽ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വായ്പ നിക്ഷേപത്തിനാണ് ഉപയോഗിക്കുന്നതെങ്കിൽ ബാധ്യതയ്ക്ക് ബദലായി ആസ്തികൾ സൃഷ്ടിക്കപ്പെടും. കടത്തിന്റെ ബാധ്യതയും അതു സൃഷ്ടിച്ച ആസ്തിയും ഒത്തുപോകും. എന്തിനുവേണ്ടി കടമെടുക്കുന്നുവെന്നുള്ളതാണു പ്രധാനം. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കാണു കടമെടുക്കുന്നതെങ്കിൽ അത് ഊരാക്കുടുക്കാകും. അതല്ല, നാടിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനുള്ള നിക്ഷേപത്തിനാണെങ്കിൽ കടം ഒരിക്കലും ജഡഭാരമാവില്ല. നാടിന്റെ സാമ്പത്തികനില മെച്ചപ്പെടുമ്പോൾ സർക്കാരിന്റെ വരുമാനം കൂടും. കടം തിരിച്ചടയ്ക്കാം. കേരളം കടംവാങ്ങുന്നത് ശമ്പളവും പെൻഷനും നൽകാനല്ലേ കോവിഡിനുമുമ്പുള്ള വർഷം കേരളം ഏതാണ്ട് 24,000 കോടി രൂപ കടമെടുത്തു. പക്ഷേ, അതിൽ 17,000 കോടി രൂപയും റവന്യൂ ചെലവുകൾക്കു വേണ്ടിയായിരുന്നു. എന്നുവെച്ചാൽ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവയ്ക്കായിരുന്നു. ഇത്തരം റവന്യൂ ചെലവുകൾ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് വായ്പയുടെ പകുതി ജഡഭാരമായി തീർന്നുവെന്ന നിഗമനത്തിൽ എത്തരുത്. നിലവിലുള്ള കണക്കെഴുത്തുരീതി പ്രകാരം വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി ചെലവഴിക്കുന്ന പണം മൂലധനച്ചെലവായി കണക്കാക്കില്ല. കാരണം, പെട്ടെന്നു തൂക്കാനും അളക്കാനും കഴിയുന്ന ആസ്തിയൊന്നും സൃഷ്ടിക്കപ്പെടുന്നില്ലല്ലോ. വിദ്യാഭ്യാസ-ആരോഗ്യ ചെലവുകളെ മാനവവിഭവശേഷിയിലെ നിക്ഷേപമായിട്ടു കാണണം. 2019-20-ൽ 24,000 കോടി രൂപയാണ് വിദ്യാഭ്യാസ-ആരോഗ്യ ചെലവ്. അത് നിക്ഷേപമായി കണക്കാക്കിയാൽ കടമെടുത്ത് ദീവാളി കുളിച്ചുവെന്ന പരിഭ്രാന്തിക്കു ശമനമാകും. ഇങ്ങനെ മുതൽമുടക്കിയതിന്റെ ഫലമായി സാമ്പത്തിക വളർച്ചയുണ്ടായോ നമ്മൾ സാമ്പത്തികമായി വലിയ മുരടിപ്പിലാണെന്നതു മറ്റൊരു അബദ്ധധാരണയാണ്. 1961 മുതൽ 1987 വരെ നമ്മൾ പ്രതിവർഷം വളർന്നത് 2.9 ശതമാനം വീതമാണ്. എന്നാൽ, അതിനുശേഷമുള്ള 2018 വരെയുള്ള കാലയളവെടുത്താൽ കേരളം 6.7 ശതമാനം വീതം പ്രതിവർഷം വളർന്നു. 1987-88-ൽ കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയെക്കാൾ 22 ശതമാനം താഴ്ന്നതായിരുന്നു. 1983-04 ആയപ്പോഴേക്കും അത് ദേശീയ ശരാശരിയോടൊപ്പമെത്തി. 2018-19 ആയപ്പോൾ ദേശീയ ശരാശരിയെക്കാൾ 56 ശതമാനം ഉയർന്നതായി. ഇത് ഗൾഫ് പണവരുമാനത്തിന്റെ ഫലമല്ലേ വിദേശ പണവരുമാനം ആകാശത്തുനിന്നു വീണ മന്നയല്ല. ജനങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നടത്തിയ നിക്ഷേപത്തിന്റെ ഫലമായിട്ടാണ് കേരളത്തിലെ അഭ്യസ്തവിദ്യർക്ക് ആദ്യം മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലും പിന്നീട് ഗൾഫ് മേഖലയിലുമെല്ലാം കുടിയേറാൻ കഴിഞ്ഞത്. ഗൾഫ് കുടിയേറ്റത്തിനൊക്കെ മുമ്പേ കേരളത്തിന്റെ വികസനനേട്ടങ്ങളെക്കുറിച്ചുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം? എന്ന വിശ്രുതഗ്രന്ഥം എത്തിച്ചേർന്ന നിഗമനങ്ങളിൽ ഒന്നാണിത്. എത്ര ദീർഘദൃഷ്ടിയോടെയാണ് ഈ പഠനത്തിന്റെ ഉപസംഹാരത്തിൽ ഇതു ചൂണ്ടിക്കാണിച്ചതെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്. പക്ഷേ, സാമ്പത്തിക വളർച്ചയെക്കാൾ വേഗത്തിൽ കടം ഉയർന്നില്ലേ ഈ ആക്ഷേപം ശരിയാണ്. 2000-01-ൽ സംസ്ഥാനത്തിന്റെ കടം സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 28 ശതമാനം വരും. ഇപ്പോൾ അത് 30 ശതമാനമായി ഉയർന്നിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം 30 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് അനുവദനീയമായ പരിധി. അതുകൊണ്ട് കടബാധ്യതയുടെ ഈ വർധനകണ്ട് ആരും പരിഭ്രമിക്കേണ്ടതില്ല. കേന്ദ്രസർക്കാരിന്റെ തോത് 83 ശതമാനമാണ്. കോവിഡുമൂലം ദേശീയവരുമാനം കേവലമായി കുറഞ്ഞപ്പോൾ കടബാധ്യതയുടെ ശതമാനവും കൂടിയിട്ടുണ്ട്. കേരളത്തിന്റേത് 35 ശതമാനമായിട്ടുണ്ടാവണം. ഇത് മൂന്നുവർഷംകൊണ്ടു കുറയ്ക്കുണമെന്നാണ് ധനകാര്യ കമ്മിഷന്റെ ശുപാർശ. സാമ്പത്തിക വളർച്ച ഉണ്ടാകുന്നതോടെ ഈ ലക്ഷ്യം നേടുന്നതിനു പ്രയാസമുണ്ടാവില്ല. കിഫ്ബി വായ്പയ്ക്ക് പരിധി ബാധകമല്ലല്ലോ ധനഉത്തരവാദിത്വ നിയമംമൂലം സർക്കാരിനു വായ്പയെടുക്കാൻ കഴിയാത്തതുകൊണ്ടാണു കിഫ്ബിക്കു രൂപം നൽകിയത്. കാരണം, നമുക്ക് പശ്ചാത്തലസൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കണം. എങ്കിലേ കേരള സമ്പദ്ഘടനയെ നവീകരിക്കുന്നതിനു കഴിയൂ. കിഫ്ബിക്ക് കേരള നിയമസഭ അനുവദിച്ചിട്ടുള്ള വാർഷിക ഗ്രാന്റ് ഉണ്ട്. ഇതുവഴി ലഭിക്കുന്ന ഭാവി വരുമാനത്തെ സെക്യൂരിറ്റൈസ് ചെയ്യുകയാണ് കിഫ്ബി. എന്നുവെച്ചാൽ ഭാവി വരുമാനത്തിന്റെ ഈടിൽ ഇന്നു വായ്പയെടുത്തു കാര്യങ്ങൾ ചെയ്യുന്നു. ഇ.എം.എസ്. പാർപ്പിട പദ്ധതിയും ഇപ്പോൾ ലൈഫും തദ്ദേശഭരണ സ്ഥാപനങ്ങൾ ഇങ്ങനെയല്ലേ നടപ്പാക്കുന്നത്? ഇതുതന്നെയാണ് സംസ്ഥാന സർക്കാരും കൂടുതൽ വലിയ തോതിൽ ചെയ്യുന്നത്. അതുകൊണ്ട് നിയമപ്രകാരം നൽകാൻ ബാധ്യതയുള്ള തുക കിഫ്ബിക്ക് ഓരോ വർഷവും നൽകിയാൽ മതിയാകും. അതിന്റെ ഈടിൽ എടുക്കാൻ കഴിയുന്ന വായ്പ മാത്രമേ കിഫ്ബി എടുക്കൂ. മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് ധനക്കമ്മി കുറയ്ക്കുന്നത് വരുമാനത്തിന്റെ മൂന്നുശതമാനംവരെ സംസ്ഥാനങ്ങൾക്കു വായ്പയെടുക്കാം. അതിനെക്കാൾ കൂടുതൽ എടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുകയുമില്ല. ഒരു വർഷം ഏതെങ്കിലും തരത്തിൽ കൂടുതൽ വായ്പയെടുത്താൽ അടുത്ത വർഷത്തെ വായ്പയിൽനിന്ന് കേന്ദ്രസർക്കാർ അത് കുറവു ചെയ്യും. കോവിഡിനുമുമ്പുവരെയുള്ള ഈ പതിറ്റാണ്ടിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ധനക്കമ്മി 2.49 ശതമാനമേ വരൂ. എന്നാൽ, കേരളത്തിന്റെ നയം അനുവദനീയമായ വായ്പ പൂർണമായും എടുത്ത് വികസനത്തിന് ആക്കം കൂട്ടുക എന്നതാണ്. ഈ നിയമപ്രകാരം വായ്പയെടുത്ത് റവന്യൂ ചെലവുകൾക്കായി ഉപയോഗിക്കാൻ പാടില്ല. അഥവാ റവന്യൂക്കമ്മി പാടില്ല. പക്ഷേ, വായ്പപ്പണം മൂലധനച്ചെലവുകൾക്കായി ഉപയോഗിക്കാൻ വലിയ കാലതാമസമെടുക്കും. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ട്രഷറിയിൽ വലിയതോതിൽ മിച്ചമുണ്ട്. കോവിഡിനുമുമ്പ് ഈ തുക 1.50 ലക്ഷം കോടി രൂപ വരുമായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ പിന്നാക്കാവസ്ഥയൊന്നും അവരെ അലട്ടുന്നില്ല. ഇങ്ങനെ മിച്ചംവരുന്ന തുക കേന്ദ്രസർക്കാരിന്റെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയാണു പതിവ്. വായ്പയെടുക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന പലിശയെക്കാൾ വളരെ താഴ്ന്ന പലിശയേ കേന്ദ്രസർക്കാരിന്റെ സെക്യൂരിറ്റികളിൽനിന്നു ലഭിക്കൂ. അതുകൊണ്ട് ഇപ്പോൾ പല സംസ്ഥാനങ്ങളും അവർക്ക് അനുവദിച്ച വായ്പതന്നെ എടുക്കുന്നില്ല. എന്തൊരു അസംബന്ധം! ഇന്നത്തെ സ്ഥിതിയോ നടപ്പുവർഷത്തിൽ കേരളം ഒരിക്കൽപ്പോലും ഓവർ ഡ്രാഫ്റ്റിൽ പോയില്ല. ദുർലഭ ദിവസങ്ങളിലേ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിൽപ്പോലും പോയിട്ടുള്ളൂ. എന്നാൽ, സമീപഭാവിയിൽ നമുക്കു ലഭിക്കുന്ന കമ്മി നികത്താനുള്ള പ്രത്യേക ഗ്രാന്റ് അവസാനിക്കും. അതിനകം ജി.എസ്.ടി. വരുമാനം ഗണ്യമായി വർധിക്കാതിരുന്നാൽ പ്രതിസന്ധിയിലാകാം. അത് മുൻകൂട്ടിക്കണ്ട് വികസനയിതര ചെലവുകൾ നിയന്ത്രിക്കുന്നതിനും ജി.എസ്.ടി. വരുമാനം അടക്കമുള്ളവ വർധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം. പ്രതിസന്ധിക്കു പരിഹാരം വളർച്ചയ്ക്ക് ആക്കംകൂട്ടുകയാണ്. പണ്ട് പിഗ്ഗ എന്ന ഫിനാൻസ് വിശാരദനോട് ഒരാൾ ചോദിച്ചു: കടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? സമ്പദ്ഘടന വളരുമ്പോൾ കടത്തിൽനിന്ന് പുറത്തുകടക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുതന്നെ ഇന്നും ഉത്തരം. കടക്കെണിയെന്നത് മിഥ്യയോ ഒരിക്കലുമല്ല. കടംവാങ്ങി കടക്കെണിയിലാകുമോ ഇല്ലയോ എന്നതു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തിൽ വളരെ വ്യക്തമായ സൂത്രവാക്യങ്ങളുണ്ട്. ഡോമർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ഈ നിഗമനം എല്ലാ കോളേജ് പാഠപുസ്തകത്തിലുമുള്ളതാണ്. ഇതൊക്കെ അറിയാവുന്നവരാണ് കടത്തിന്റെ തുകയുടെ വലുപ്പവും പ്രതിശീർഷകടവുമെല്ലാം പറഞ്ഞ് മനുഷ്യരെ വിരട്ടുന്നത്. ഡോമർ പറഞ്ഞത് ഇതാണ്: കടമെടുത്താൽ പലിശ കൊടുക്കണം. ഈ പലിശനിരക്കിനെക്കാൾ വേഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം വർധിച്ചുകൊണ്ടിരുന്നാൽ കടം സുസ്ഥിരമാണ്. കേരളത്തിന്റെ സാമ്പത്തിക വളർച്ച കോവിഡ് വരുന്നതുവരെ പലിശ നിരക്കിനെക്കാൾ എത്രയോ ഉയർന്നതായിരുന്നു. അതുകൊണ്ട് ഒരുഘട്ടത്തിലും നമ്മൾ കടക്കെണിയുടെ വക്കിൽപ്പോലുമായിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2XpMSvY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages