ജാതീയ പരാമര്‍ശം: യുവരാജ് അറസ്റ്റില്‍, ചോദ്യംചെയ്യലിനുശേഷം ജാമ്യത്തില്‍ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 17, 2021

ജാതീയ പരാമര്‍ശം: യുവരാജ് അറസ്റ്റില്‍, ചോദ്യംചെയ്യലിനുശേഷം ജാമ്യത്തില്‍ വിട്ടു

ന്യൂഡൽഹി: ജാതീയ പരാമർശം നടത്തിയതിനെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരായി നടത്തിയ ജാതീയ പരാമർശത്തെത്തുടർന്നാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. ഹൻസി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു. ഐ.പി.സി, എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. കീഴ്ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് യുവരാജ് ചാഹലിനെതിരേ പുറത്തെടുത്തത്. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും സംഭവം കൈവിട്ടുപോയി. ഇതിനെതിരേ ദളിത് സംഘടനകൾ വ്യാപകമായി രംഗത്തെത്തുകയും യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെുടുകയും ചെയ്തു. കാൻസർ രോഗത്തെപ്പോലും തോൽപ്പിച്ച യുവരാജ് ജാതീയ ചിന്തകളെ എന്നാണ് തോൽപ്പിക്കുക എന്ന തരത്തിലുള്ള വാർത്തകൾ തലപൊക്കുകയും ചെയ്തു. യുവരാജിനെതിരേ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു. Content Highlights: Yuvraj Singh arrested in alleged casteist remarks case, released on bail


from mathrubhumi.latestnews.rssfeed https://ift.tt/3AS9gf9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages