അധോലോകം, സംഘടനം, കൊലപാതകം... മോൻസണിന്റെ വീരവാദങ്ങൾ അന്വേഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 4, 2021

അധോലോകം, സംഘടനം, കൊലപാതകം... മോൻസണിന്റെ വീരവാദങ്ങൾ അന്വേഷിക്കും

കൊച്ചി: മോൻസൺ മാവുങ്കലിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാൻ അന്വേഷണ സംഘം. ഇയാൾത്തന്നെ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് മോൻസൺ പറഞ്ഞതായി പരാതിക്കാർ മൊഴിനൽകിയിട്ടുണ്ട്. ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മുംബൈയിൽ വെച്ച് ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടുണ്ടെന്നാണത്രെ മോൻസൻ പറഞ്ഞത്. തനിക്ക് മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോൻസൺ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത്തരം കൃത്യങ്ങൾ ഇയാൾ മുംബൈയിലോ ഡൽഹിയിലോ നടത്തിയിട്ടുണ്ടോ എന്നാകും പരിശോധിക്കുക.മോൻസൺ ഇതെല്ലാം മറ്റുള്ളവരെ ഭയപ്പെടുത്താനും ആളാകാനും തട്ടിവിട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇയാൾക്ക് ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിലേക്ക് പോകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3owQCXy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages