പോലീസിന്റെ ഗാനചികിത്സ; ഗതാഗതക്കുരുക്കിന്റെ സമ്മർദം ഒഴിവാക്കാൻ പുല്ലാങ്കുഴൽ സംഗീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 6, 2021

പോലീസിന്റെ ഗാനചികിത്സ; ഗതാഗതക്കുരുക്കിന്റെ സമ്മർദം ഒഴിവാക്കാൻ പുല്ലാങ്കുഴൽ സംഗീതം

ചെന്നൈ: തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം കുറയ്ക്കുന്നത്. യാത്രക്കാർ അല്പസമയം നിൽക്കുന്നത് സിഗ്നലുകളിലാണെന്നതിനാലാണ് ഇവിടെ പാട്ട് വെക്കുന്നത്.ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്ടമാകുന്ന യാത്രക്കാർ സമ്മർദത്തിലാകുന്നത് അപകടത്തിന് കാരണമാകുന്നെന്ന വിലയിരുത്തലാണ് ഈ സംരംഭത്തിനു പിന്നിൽ. ഒന്നര മിനിറ്റോളം സിഗ്നൽ കാത്തുനിൽക്കുമ്പോൾ ശ്രുതിമധുരമായ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിന് കുളിർമയേകുമെന്നും അതുവഴി സമ്മർദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്നൽ ലൈറ്റുകളോട് ചേർന്നാണ് ഇപ്പോൾ സ്പീക്കർെവച്ച് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിക്കുന്നത്. ഇളയരാജ സംഗീതം നൽകിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിക്കുന്നത്. യാത്രക്കാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ നഗരത്തിൽ സിഗ്നൽ ലൈറ്റുള്ള 19 ജങ്ഷനുകളിലും ഈ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ്. ഓഫീസ് സമയങ്ങളിൽ നഗരത്തിലെ വാഹനത്തിരക്ക് വർധിക്കുകയും ഗതാഗതക്കുരുക്ക് നിത്യസംഭവമാകുകയും ചെയ്തതോടെയാണ് കമ്മിഷണർ എ. അരുണിന്റെ നിർദേശപ്രകാരം പാട്ട് കേൾപ്പിക്കാൻ തീരുമാനിച്ചത്. അക്ഷമയോടെ ട്രാഫിക് സിഗ്നൽ കാത്തുനിൽക്കുന്നവരുടെ മാനസിക സമ്മർദം കുറച്ചാൽ അമിത വേഗം, അശ്രദ്ധ തുടങ്ങിയവ കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി പോലീസ്.


from mathrubhumi.latestnews.rssfeed https://ift.tt/3Fna7YG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages