പാചകവാതകവില 15 രൂപ കൂട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 6, 2021

പാചകവാതകവില 15 രൂപ കൂട്ടി

കൊച്ചി: ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിനും ഇന്ധനത്തിനും വീണ്ടും വിലകൂട്ടി. പാചകവാതകം സിലിൻഡറിന് 15 രൂപയാണ് കൂട്ടിയത്. ഗാർഹികാവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന് കൊച്ചിയിൽ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയർന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡറുകളുടെ (19 കിലോ) വില 1,728 രൂപയിൽനിന്ന് രണ്ടുരൂപ കുറച്ച് 1,726 രൂപയാക്കി. പെട്രോളിന് 30 പൈസവരെയും ഡീസലിന് 37 പൈസ വരെയുമാണ് വർധിച്ചത്. കൊച്ചി നഗരത്തിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.04 രൂപയുമായി. തിരുവനന്തപുത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.35 രൂപയുമായപ്പോൾ കോഴിക്കോട്ട് പെട്രോളിന് 103.41 രൂപയും ഡീസലിന് 96.71 രൂപയുമാണ് ബുധനാഴ്ചത്തെ നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/3acP9NJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages