തിരുവനന്തപുരം: പേമാരിയിൽ സംസ്ഥാനത്ത് വ്യാപക പ്രളയത്തിനു സാധ്യതയില്ലെന്ന് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ഉരുൾപൊട്ടാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. 2018-ലും 2019-ലും പ്രളയത്തിനു കാരണമായതുപോലെ മഴ ഇതുവരെ തീവ്രമായിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും വിലയിരുത്തൽ. ഞായറാഴ്ച മുതൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഈ മാസം തുടക്കം മുതൽ കേരളത്തിൽ വ്യാപകമായി മഴപെയ്യുന്നു. അതിനാൽ ഉരുൾപൊട്ടാനും മണ്ണിടിയാനും സാധ്യത കൂടുതലാണ്. കേന്ദ്ര ജലക്കമ്മിഷന്റെ പ്രളയസാധ്യതാ മുന്നറിയിപ്പ് പ്രകാരം നെയ്യാർ, ഇത്തിക്കര, കല്ലട, പമ്പ, മണിമല എന്നിവയിൽ പലേടത്തും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഞായറാഴ്ച മുതൽ മഴ ശക്തി കുറയാനാണ് സാധ്യത
from mathrubhumi.latestnews.rssfeed https://ift.tt/3p9TpGD
via
IFTTT
No comments:
Post a Comment