തിരുവനന്തപുരം: ഭയപ്പെട്ടതുപോലെ അതിശക്തമായ മഴ ബുധനാഴ്ച പെയ്തില്ല. എന്നാൽ, ആശങ്ക ഒഴിഞ്ഞെന്നു പറയാനാവില്ല. വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.പുതുക്കിയ മുന്നറിയിപ്പനുസരിച്ച് വ്യാഴാഴ്ച മൂന്നുജില്ലകളിലാണ് അതിശക്ത മഴ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഓറഞ്ച് ജാഗ്രത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കൊച്ചി റഡാറിൽനിന്നുള്ള ചിത്രങ്ങളനുസരിച്ച് കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലെ മലയോരങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കിഴക്കൻ കാറ്റിന്റെ വരവോടെയാണ് അതിശക്ത മഴ പ്രതീക്ഷിച്ചത്. എന്നാൽ, അതിന് വലിയ സ്വാധീനമുണ്ടാക്കാനായില്ല. അതോടെ, മഴ പ്രവചനത്തിൽ മാറ്റംവരുത്തി. തെക്കൻ തമിഴ്‌നാട് തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരളതീരത്ത് കനത്ത മേഘാവരണമുണ്ട്. അതിനാൽ ഞായറാഴ്ചവരെ പല ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഞ്ഞജാഗ്രത. തുലാവർഷം 26-ന് എത്തുംതുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) എത്താനുള്ള അന്തരീക്ഷമൊരുങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 26-ന് തുലാവർഷമെത്താനാണു സാധ്യത. അന്നേക്ക് എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) പൂർണമായി പിൻവാങ്ങും. ഒക്ടോബർ മുതൽ ഡിസംബർവരെ പെയ്യുന്ന മഴയെ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ, ഈ മാസം 20 വരെ തുടർച്ചയായി മഴ ലഭിച്ചതിനാൽ തുലാവർഷക്കാലത്ത് കിട്ടേണ്ടതിന്റെ 75 ശതമാനവും പെയ്തുകഴിഞ്ഞു. 491.6 മില്ലീ മീറ്ററാണ് ഈ മൂന്നുമാസം പെയ്യേണ്ടത്. ഇതിനകം 365.3 മില്ലീമീറ്ററും പെയ്തുകഴിഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3B0Eb8U
via
IFTTT
No comments:
Post a Comment