ചൈനയുടെ വളർച്ചയിൽ ഇടിവ്: ഒരുവർഷത്തെ കുറഞ്ഞനിരക്കിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 18, 2021

ചൈനയുടെ വളർച്ചയിൽ ഇടിവ്: ഒരുവർഷത്തെ കുറഞ്ഞനിരക്കിൽ

മുംബൈ: നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ചയിൽ വൻ ഇടിവ്. ജൂലായ്-സെപ്റ്റംബർ കാലത്ത് ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4.9 ശതമാനത്തിലേക്കാണ് വളർച്ച കുറഞ്ഞത്. രൂക്ഷമായ ഊർജക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, റിയൽ എസ്റ്റേറ്റ് വിപണിയുടെ തകർച്ച തുടങ്ങിയവയാണ് ചൈനയ്ക്ക് തിരിച്ചടിയായത്. 2020 സാമ്പത്തികവർഷം മൂന്നാം പാദത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. ചൈനയിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ എവർഗ്രാൻഡെയുടെ പ്രതിസന്ധി ചൈനീസ് സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഈ മേഖലയ്ക്കുള്ള പങ്കും വളരെ വലുതാണ്. വൈദ്യുതക്ഷാമം രൂക്ഷമായതോടെ ഉത്പാദനം കുറഞ്ഞു. വിതരണ ശൃംഖലയിലും തടസ്സങ്ങളുണ്ടായി. ഇതെല്ലാം ചേർന്നതാണ് വളർച്ചനിരക്ക് കുറയാൻ കാരണമായിരിക്കുന്നത്. വ്യാവസായികോത്പാദനം 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ. അതേസമയം, ഈ സാമ്പത്തികവർഷം എട്ടുശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഗവർണർ യീ ഗാങ് പറഞ്ഞു. കോവിഡ് ലോക്ഡൗണിനുശേഷം നടപ്പുവർഷം ആദ്യപാദത്തിൽ ചൈനീസ് സമ്പദ് വ്യവസ്ഥ 18.3 ശതമാനം വളർച്ച നേടിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3DTj8Hn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages