കാണാമെന്ന് വാക്കുനൽകി, കണ്ടപ്പോൾ ഒന്നും മിണ്ടാതെ പ്രിയർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 18, 2021

കാണാമെന്ന് വാക്കുനൽകി, കണ്ടപ്പോൾ ഒന്നും മിണ്ടാതെ പ്രിയർ

കൂട്ടിക്കൽ (കോട്ടയം) : വീണ്ടും കാണാമെന്ന് പറഞ്ഞാണ് അവർ പാലക്കാട് കാഞ്ഞിരപ്പുഴയിലെ വീട്ടിൽവന്ന് മടങ്ങിയത്. നാലുമാസം മുമ്പായിരുന്നു കൂട്ടിക്കൽ ഒട്ടലാങ്കൽ മാർട്ടിനും ഭാര്യ സിനിയും മക്കളും സിനിയുടെ കുടുംബവീട്ടിൽ എത്തിയത്. സിനിയുടെ മാതാപിതാക്കളായ ബേബിക്കും സേവ്യറിനും ആ സന്ദർശനം ഹൃദ്യമായ ഒാർമയായിരുന്നു. മകളും മരുമകനും കൊച്ചുമക്കളുമായി ഒരു കൂട്ടായ്മ. അന്നത്തെ സന്ദർശനം അവസാനത്തെ കൂടിക്കാഴ്ചയുമായി. ഇനി കൂട്ടിക്കലെ പ്രിയപ്പെട്ടവർ ഒപ്പമിെല്ലന്ന തിരിച്ചറിവിലേക്ക് ഇവരെത്താൻ വലിയ പ്രയാസവും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിനാൽ മകളും മരുമകനും ഉടൻ അവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ ഒാർക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഫോൺസന്ദേശം എത്തുമ്പോൾ അച്ഛനമ്മമാരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു തങ്ങളെന്ന് ബന്ധുവായ വർഗീസ് പറയുന്നു. സിനിയുടെ അമ്മ ബേബിയുടെ സഹോദരനാണ് വർഗീസ്. ദുരന്തവാർത്ത അറിഞ്ഞയുടൻ വർഗീസും മറ്റൊരു ബന്ധുവായ ഐഫിയും കൂട്ടിക്കലേക്ക് തിരിക്കുകയായിരുന്നു. എത്ര മറച്ചുവെച്ചിട്ടും ടെലിവിഷനിൽ കണ്ട് ബേബിയും സേവ്യറും മക്കളുടെ ദുരന്തം അറിഞ്ഞിരുന്നു. മൂന്നുവർഷം മുമ്പാണ് മാർട്ടിനും കുടുംബവും കൂട്ടിക്കലെ കുടുംബവീട്ടിലേക്ക് സ്ഥിരതാമസം തുടങ്ങിയത്. മാർട്ടിന്റെ അച്ഛൻ മരിച്ച് അമ്മ ക്ലാരമ്മ തന്നെയായതിനാലാണ് ഇവിടേക്ക് താമസം മാറ്റിയത്. അതിന് മുമ്പ് മലപ്പുറത്ത് ടാപ്പിങ് ജോലി ചെയ്കിരുന്ന മാർട്ടിൻ കുടുംബത്തെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കൾക്കെല്ലാം ഒാർക്കാനുള്ളത് കഠിനാധ്വാനിയായ മാർട്ടിന്റെ ജീവിതമാണ്. പലയിടങ്ങളിൽ ടാപ്പിങ് ജോലിചെയ്തു. ചിലയിടത്ത് ടാപ്പിങ്ങിനൊപ്പം തോട്ടം സൂക്ഷിപ്പ് ജോലിയും നിർവ്വഹിച്ചു. വിശ്വസ്തമായി ആ ജോലികൾ ചെയ്ത് ഉടമകൾക്ക് വലിയ മതിപ്പുണ്ടാക്കിയിരുന്നു. കൂട്ടിക്കൽ വന്നും ടാപ്പിങ് ജോലി ചെയ്തു. മൃതദേഹങ്ങൾ കല്ലറയിലേക്ക് എടുക്കുന്നതിനു മുൻപ് പൊട്ടിക്കരയുന്ന സിനി മാർട്ടിന്റെ അച്ഛൻ സേവ്യർ, അമ്മ ബേബി, സഹോദരങ്ങളായ സനേഷ്, സജീഷ് എന്നിവർ അതിനിടെയാണ് അർബുദം വന്നത്. അതോടെ ജോലി വിട്ട് ആടുവളർത്തലാക്കി ജീവിതമാർഗം. രോഗം വകവെക്കാതെ അധ്വാനം തുടർന്നിരുന്ന മരുമകനെക്കുറിച്ച് സിനിയുടെ മാതാപിതാക്കൾക്കും വലിയ ആദരവായിരുന്നു. മക്കളെ മൂവരെയും നല്ല നിലയിൽ എത്തിക്കാനുള്ള ആ ശ്രമത്തിനിടെയാണ് ഉരുൾ ദുരന്തമായി ആ കുടുംബത്തിന് മീതെ പതിച്ചത്. എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി കുടുംബം ഒന്നായി മടങ്ങിപ്പോകുന്നു. “ഇനി എന്നെ വിളിക്കാൻ ആരുണ്ട്...” മാർട്ടിനും സിനിയും ഒന്നായ ദേവാലയത്തിൽ അന്ത്യചടങ്ങുകളും കൂട്ടിക്കൽ (കോട്ടയം) : സിനിയും മാർട്ടിനും ഒന്നായ സെന്റ് മേരീസ് പള്ളി. ജീവിതത്തിലെ എല്ലാ നല്ല മുഹൂർത്തങ്ങൾക്കും വേദിയായ ദേവാലയം. കാവാലി സെന്റ് മേരീസ് പള്ളിയിൽ മാർട്ടിനും സിനിയും മക്കളും മാർട്ടിന്റെ അമ്മയും ചേതനയറ്റ് കിടക്കവേ ബന്ധുക്കളുടെ മനസ്സിലേക്കുവന്നത് അവർക്കുവേണ്ടി 14 വർഷം മുമ്പ് ഒത്തുകൂടിയ നിമിഷങ്ങൾ. അതേ പള്ളിയിൽ മകൾ സിനിയെയും കൊച്ചുമക്കളെയും നോക്കി സിനിയുടെ അമ്മ ചോദിച്ചതുകേട്ട് എല്ലാവരുടെയും കണ്ണ് നനഞ്ഞു. “എന്നും മുടങ്ങാതെ എന്നെ വിളിക്കാൻ ആരുണ്ട്. മിണ്ടാതെ പോവുകയാണോ മക്കളേ..” പലവട്ടം ആ അമ്മ ഇത് ചോദിച്ചു. അമ്മയെ ആർക്കും ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പള്ളിയിൽ എത്തിച്ചപ്പോൾ മുതൽ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു സിനിയുടെ മാതാപിതാക്കളായ ബേബിയും സേവ്യറും. അന്ത്യോപചാര ചടങ്ങുകൾ അവസാനിച്ച് കഴിഞ്ഞപ്പോൾ വീണ്ടും പ്രിയപ്പെട്ടവരുടെ മുഖങ്ങൾ കാണണമെന്ന് ഇരുവരും പറഞ്ഞു. പുരോഹിതരുടെ നിർദേശപ്രകാരം ഇവരെ വീണ്ടും പിടിച്ചുകൊണ്ടുവന്ന് ആഗ്രഹം സാധിച്ചു. സേവ്യറാണ് മൃതദേഹങ്ങളുടെ മുഖത്ത് അവസാനമായി തൂവാലയണിയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3G3ftc2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages