തിരുവനന്തപുരം പൂജപ്പുരയ്ക്കടുത്ത് മുടവൻമുഗളിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞുവീണു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. ഷീറ്റ് മേഞ്ഞ വീടിന്റെ പകുതിയിലേറെ ഭാഗവും തകർന്നു. 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സെത്തി ഇവരെ രക്ഷപ്പെടുത്തി. പരിക്കുകളോടെയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ രണ്ട് പേർ മണ്ണിനടിയിലായിരുന്നെന്നും പ്രായമായ സ്ത്രീയുടെ ശബ്ദം മണ്ണിനടിയിൽ നിന്ന് കേൾക്കാമായിരുന്നെന്നും അയൽവാസി പറഞ്ഞു. ഇവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകളുണ്ടെന്ന് മനസിലാക്കി ഫയർ ഫോഴ്സിനെ വിളിക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്തെന്നും അയൽവാസി പറഞ്ഞു. അമ്മയും കൈക്കുഞ്ഞും വീടിന്റെ ഒരുവശത്ത് കിടക്കുകയായിരുന്നു. മൂന്ന് വയസുള്ള മറ്റൊരു കുഞ്ഞുമുണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ അടുത്ത വീട്ടിൽ ഏൽപ്പിച്ചു. 80 വയസുള്ള ലൈലയ്ക്കും മകൻ ഉണ്ണികൃഷ്ണനും പരിക്കുണ്ടെന്നും അയൽവാസി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3lM8Xhp
via
IFTTT
No comments:
Post a Comment