'ഇല്ല ഞാന്‍ അവസാനിപ്പിച്ചിട്ടില്ല'; ചെന്നൈ കുപ്പായത്തില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ധോനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 15, 2021

'ഇല്ല ഞാന്‍ അവസാനിപ്പിച്ചിട്ടില്ല'; ചെന്നൈ കുപ്പായത്തില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ധോനി

ദുബായ്: ഐ.പി.എൽ 2020 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ശേഷം പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരത്തിൽ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോനിയോട് മുൻ ന്യൂസീലൻഡ് താരം ഡാനി മോറിസൺ ഒരു ചോദ്യം ചോദിച്ചു - മഞ്ഞയിൽ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ? ധോനിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഒരിക്കലും അല്ല. കഴിഞ്ഞ തവണ അവസാനസ്ഥാനക്കാരായി പുറത്തായ ശേഷം ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ധോനിയുടെ വാക്കുകൾ. ഇത്തവണ കിരീട നേട്ടത്തോടെ തന്റെ വാക്ക് ധോനി പാലിക്കുകയും ചെയ്തിരിക്കുകയാണ്. സമ്മാനദാന ചടങ്ങിനിടെ ഇത്തവണയും ധോനിക്ക് മുന്നിൽ ആ ചോദ്യമുയർന്നു. അടുത്ത വർഷവും ഐ.പി.എല്ലിനുണ്ടാകുമോ എന്ന് ധോനിയോട് ഇത്തവണ ചോദിച്ചത് അവതാരകൻ ഹർഷ ഭോഗ്ലെയായിരുന്നു. അതിന് ധോനി നൽകിയ മറുപടി ഇങ്ങനെ; അത് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ബിസിസിഐയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് പുതിയ ടീമുകൾ വരുന്നു. സി.എസ്.കെയ്ക്ക് എന്താണ് നല്ലതെന്ന് ഞങ്ങൾക്ക് തീരുമാനിക്കണം. ഞാൻ ആദ്യ മൂന്നിലോ നാലിലോ ഉണ്ടായിരിക്കുക എന്നതല്ല, ഫ്രാഞ്ചൈസി കഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ശക്തമായ സംഘത്തെ കെട്ടിപ്പടുക്കുക എന്നതാണ്. അടുത്ത ഒരു 10 വർഷത്തേക്ക് ആർക്കൊക്കെ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് നോക്കേണ്ടതുണ്ട്. - ധോനി പറഞ്ഞു. ഇതിനു ശേഷം ധോനി വേദിയിൽ നിന്ന് മടങ്ങാൻ തുടങ്ങവെ ധോനിയിൽ നിന്നും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായ മറുപടി ലഭിക്കാതിരുന്ന ഭോഗ്ലെ ഒരു സൂത്രം പ്രയോഗിച്ചു. സി.എസ്.കെയിൽ ധോനി അവശേഷിപ്പിച്ച് പോകുന്ന പാരമ്പര്യത്തെ കുറിച്ചായി ഭോഗ്ലെയുടെ അടുത്ത ചോദ്യം. ഇതിന് താൻ ഇനിയും ഒന്നും അവശേഷിപ്പിച്ച് പോകുന്നില്ലെന്ന മറുപടി ധോനിയിൽ നിന്ന വന്നതോടെ സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങി. വൈകാതെ ധോനിയുടെ വാക്കുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. സൂപ്പർ കിങ്സിനെതിരേ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. Content Highlights: IPL 2021 MS Dhoni hints at returning for CSK next year


from mathrubhumi.latestnews.rssfeed https://ift.tt/3mZfvsz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages