ലഖ്നൗ: ലഖിംപുർ ഖേരി സംഭവത്തിൽ കർഷകസമരത്തെക്കുറിച്ച് പരാമർശിക്കാതെ പോലീസിന്റെ രണ്ടാം എഫ്ഐആർ. സമരം ചെയ്യുന്ന കർഷകരിൽ ചിലർ ബിജെപി പ്രവർത്തകരെ കർഷകർ ആക്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ കർഷകരുടെ മരണത്തെക്കുറിച്ചോ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര കാറിലുണ്ടായിരുന്ന കാര്യത്തെക്കുറിച്ചോ എഫ്ഐആറിൽ പരാമർശമില്ല. കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ കാര്യം പരാമർശിക്കുന്നില്ല. അജ്ഞാതനായ അക്രമിക്കെതിരേ മാത്രമാണ് പരാമർശം. ഇയാൾക്കെതിരേ സെക്ഷൻ 302 (കൊലപാതകം), 324 (ആയുധമുപയോഗിച്ചുള്ള മുറിവേൽപ്പിക്കൽ) തുടങ്ങിയ വകുപ്പുകളുപയോഗിച്ച് കേസെടുത്തിട്ടുണ്ട്. ആദ്യ എഫ്.ഐ.ആറിൽ ആശിഷ് മിശ്രയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. സുമിത് ജസ്വാൾ എന്ന ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് രണ്ടാം എഫ്ഐആർ ഇട്ടിരിക്കുന്നത്. ബിജെപി പ്രവർത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് സുമിത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യാനായി പോവുകയായിരുന്നുവെന്നാണ് സുമിതിന്റെ പരാതിയിൽ പറയുന്നത്. ഒക്ടോബർ നാലിന് തികോണിയ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആറിൽ കർഷകരുടെ കൊലപാതകത്തിൽ ആരോപണവിധേയനായ ആശിഷ് മിശ്രയുടെ പേര് പരാമർശിച്ചിരുന്നു. ഒക്ടോബർ മൂന്നിന് ബൻബിർപുരിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരിൽ പ്രതിഷേധിക്കാനിരുന്ന കർഷകർക്കിടയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. നാല് കർഷകർ കൊല്ലപ്പെട്ടിരുന്നു. Content Highlights: Second FIR says protesters attacked BJP workers, no mention of farmers killing
from mathrubhumi.latestnews.rssfeed https://ift.tt/3iNEDRY
via
IFTTT
No comments:
Post a Comment