ഗോളടിച്ച് പെലെയുടെ റെക്കോഡിനൊപ്പം ഛേത്രി, നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 10, 2021

ഗോളടിച്ച് പെലെയുടെ റെക്കോഡിനൊപ്പം ഛേത്രി, നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

മാലി: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഫൈനൽ പ്രതീക്ഷ സജീവമാക്കി. തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം വിജയം മാത്രം ലക്ഷ്യം വെച്ച് നേപ്പാളിനെതിരേ ഇറങ്ങിയ ഇന്ത്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു. രണ്ടാം പകുതിയിൽ 82-ാം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്ന് പാസ് സ്വീകരിച്ച ഫാറൂഖ് ചൗധരി പന്ത് ഛേത്രിയ്ക്ക് കൈമാറി. കിട്ടിയ സുവർണാവസരം പാഴാക്കാതെ ഛേത്രി അനായാസം വലകുലുക്കി. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടാനായാൽ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കും. 123 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 77 ഗോളുകൾ നേടിയത്. FULL-TIME! ⌛️ 3⃣ points for the #BlueTigers 🐯, as a @chetrisunil11 winner hands India the win over Nepal! 🙌 🇳🇵 0-1 🇮🇳 ✍️ https://ift.tt/3at2hhX ⚔️ #SAFFChampionship2021 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/VC9KkbNRK8 — Indian Football Team (@IndianFootball) October 10, 2021 സാഫ് കപ്പിലെ അടുത്ത മത്സരത്തിൽ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി. Content Highlights: India vs Nepal Chhetri goal gives first win


from mathrubhumi.latestnews.rssfeed https://ift.tt/3FxmFg4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages