ചമയം പ്രിയങ്കാ ജോസ് അഥവാ ജോസ് കെ.മാണിയുടെ മകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 5, 2021

ചമയം പ്രിയങ്കാ ജോസ് അഥവാ ജോസ് കെ.മാണിയുടെ മകൾ

കോട്ടയം: ലോകത്തെവിടെയും ഏത് െപ്രാഫഷണൽ കോഴ്സ് പഠിക്കാനും അവസരമുണ്ടായിട്ടും പാലാ കരിങ്ങോഴയ്ക്കൽ വീട്ടിൽ പ്രിയങ്കാ ജോസ് തിരഞ്ഞെടുത്തത് ഇന്ത്യയിൽത്തന്നെയുള്ള ചമയപഠനം. കെ.എം.മാണിയുടെ ചെറുമകളും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെയും നിഷ ജോസിൻറെയും മകളുമായ പ്രിയങ്കയ്ക്ക് മേയ്ക്കപ്പ് പഠിക്കുക അത്രമേൽ ഇഷ്ടമുള്ളതായിരുന്നു. അത് ആധികാരികമായി പഠിച്ച്, കല്യാണച്ചടങ്ങുകളിൽപ്പോലും വധുവിനെ അണിയിച്ചൊരുക്കാൻ തുടങ്ങിയത് ഇൗ കോവിഡ് കാലത്ത്. കത്രീന കൈഫ് പുറത്തിറക്കിയ സെലിബ്രിറ്റി മേയ്ക്കപ്പ് ബ്രാൻഡ് കെ ബ്യൂട്ടിക്കു വേണ്ടി പ്രവർത്തിച്ചപ്പോൾ ചെറിയ സമയത്തിനുള്ളിൽ മേയ്ക്കപ്പിലും ഹെയർ സ്റ്റൈലിങ്ങിലും നടത്തിയ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ഫാഷൻ ഷൂട്ടുകളിൽവരെ എത്തി. ബോളിവുഡ് താരം കത്രീന കയ്ഫ് പുറത്തിറക്കിയ സെലിബ്രെറ്റി മേയ്ക്കപ്പ് ബ്രാൻഡ് 'കെ ബ്യൂട്ടി'ക്കുവേണ്ടി പ്രവർത്തിച്ചു. ഒറ്റ െഫ്രയിമിൽ, പല പ്രായത്തിലുള്ള മോഡലുകളെ ഒരുക്കിയിറക്കി. അതിനായി നടത്തിയ മുന്നൊരുക്കം വളരെ വലുതായിരുന്നു. അഞ്ചുവയസ്സുകാരിയും ട്രാൻസ്ജെൻഡറുമൊക്കെ അണിനിരന്ന ഫാഷൻ ഷൂട്ട്. ഇതിനുപുറമേ അപർണാ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരെയും ഫോട്ടോഷൂട്ടിനായി ഒരുക്കി. എണ്ണത്തിൽ കുറവെങ്കിലും എവിടേയും ഒരു പ്രിയങ്ക ടച്ച്. സെലിബ്രെറ്റികളെ ഒരുക്കുന്നതിനേക്കാൾ സാധാരണക്കാരെ സ്റ്റൈൽ ചെയ്യുമ്പോൾ, പ്രിയങ്ക ത്രില്ലടിക്കുന്നു. ഈ പഠനത്തിന് സഹായിച്ച അച്ഛൻ ജോസ് കെ.മാണിയും അമ്മ നിഷാ ജോസ് കെ.മാണിക്കും പ്രിയങ്ക നന്ദി പറയുന്നു. എറണാകുളം ചോയ്സ് സ്കൂളിൽനിന്ന് പത്താംതരവും, കോട്ടയം എക്സൽഷ്യർ സ്കൂളിൽനിന്ന് പ്ളസ്ടുവും കഴിഞ്ഞപ്പോഴാണ് മേയ്ക്കപ്പ് പഠിക്കണമെന്ന് തോന്നിയത്. എന്നാൽ, ആദ്യം ഡിഗ്രി എടുക്കണമെന്ന് മാതാപിതാക്കൾ പറഞ്ഞു. അങ്ങനെ ബെംഗളൂരു െെക്രസ്റ്റ് യൂണിവേഴ്സറ്റിയിൽനിന്ന് ബി.എ. ട്രിപ്പിൾ മേജർ പാസായി. 2018-ൽ ഡൽഹി പേൾ അക്കാദമിയിൽനിന്ന് ഫാഷൻ മീഡിയ മേയ്ക്കപ്പിൽ ഡിപ്ലോമ നേടി. അവിടെ ഏറ്റവുംമികച്ച വിദ്യാർഥിനിയായിരുന്നു. ബെംഗളൂരു മാക് കോസ്മെറ്റിക്സിൽ മേയ്ക്കപ്പ് ആർട്ടിസ്റ്റായി. ദിവസവും 20 പേർക്ക് മേയ്ക്കപ്പ് ചെയ്തും ഉത്പന്നവിൽപ്പനയുമായി ഒരു കാലം. 2021 ഏപ്രിലിലായിരുന്നു പ്രിയങ്കയുടെ വിവാഹം. ബാങ്ക് ഉദ്യോഗസ്ഥൻ മണിമല പ്ലാക്കാട്ട് കുരുവിള തോമസ് ജീവിതത്തിലേക്ക് വന്നപ്പോഴും തൊഴിലിന് മാന്യമായ ഇടം ലഭിച്ചു. ഇൻസ്റ്റയിലൂടെയാണ് കൂടുതൽ അവസരം എത്തുന്നത്. മേയ്ക്കപ്പിന് വൻതുക ഈടാക്കാറില്ല. മണി മാനേജ്മെന്റിലൂെട ചെലവും അനാവശ്യച്ചെലവും എന്തെന്ന് വേർതിരിച്ചറിഞ്ഞു. ഒരു ധനകാര്യമന്ത്രിയുടെ കൊച്ചുമകൾ പണത്തിന്റെ കാര്യത്തിൽ കർക്കശക്കാരിയാകുന്നു. കേരളത്തിൽ ലോകോത്തരനിലവാരമുള്ള ഒരു ഫാഷൻ അക്കാദമി തുടങ്ങണമെന്നത് സ്വപ്നം.


from mathrubhumi.latestnews.rssfeed https://ift.tt/3aaDSNX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages