തിയേറ്ററുകൾ തുറക്കും; പാക്കേജിൽ തീരുമാനമായില്ലെങ്കിൽ പൂട്ടിയിടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 6, 2021

തിയേറ്ററുകൾ തുറക്കും; പാക്കേജിൽ തീരുമാനമായില്ലെങ്കിൽ പൂട്ടിയിടും

കൊച്ചി: സർക്കാർ അനുമതിയനുസരിച്ച് തിയേറ്ററുകൾ തുറക്കാൻ ഉടമകൾ ഒരുങ്ങുന്നു. എന്നാൽ, തുടർപ്രവർത്തനം സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും. വിവിധ സിനിമാ സംഘടനകൾ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജിൽ സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ തുറന്നശേഷം തിയേറ്ററുകൾ വീണ്ടും പൂട്ടിയിടാനാണ് ഉടമകളുടെ സംഘടനയായ ‘ഫിയോകി’ന്റെ തീരുമാനം. കോവിഡ് മാനദണ്ഡം പാലിച്ച് 25 മുതൽ തിയേറ്ററുകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്. വിനോദ നികുതിയും വൈദ്യുതി നിരക്കിലെ ഫിക്സഡ് ചാർജും ഒഴിവാക്കണമെന്നാണ് സാമ്പത്തിക പാക്കേജിലെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ അനൗദ്യോഗികമായ ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും പ്രാവർത്തികമാക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് അസോസിയേഷൻ നിലപാട്. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിമാർ ഉൾപ്പെട്ട ഒരു യോഗം അടുത്തയാഴ്ച ചേരുമെന്നാണ് സൂചന. ബാങ്കുകളുടെ ജപ്തിഭീഷണിയും തിയേറ്റർ ഉടമകൾക്കു മുന്നിലുണ്ട്. കർണാടക ‘ഹൗസ്‌ഫുൾ’തിയേറ്ററുകളോടുള്ള സർക്കാരുകളുടെ സമീപനത്തിൽ കർണാടകയെയും തമിഴ്‌നാടിനെയും കണ്ടുപഠിക്കണമെന്നാണ് അസോസിയേഷൻ പറയുന്നത്. കർണാടകയിലെ തിയേറ്ററുകളിൽ നൂറുശതമാനം പ്രവേശനമാണ് അനുവദിച്ചത്. കെട്ടിട നികുതിയിലും വൈദ്യുതി ഫിക്സഡ് ചാർജിലും വലിയ ഇളവുകൾ നൽകി. തമിഴ്‌നാട്ടിൽ 50 ശതമാനം ആളുകൾക്കാണ് പ്രവേശനമെങ്കിലും സർക്കാർ ഒട്ടേറെ സാമ്പത്തിക ഇളവുകൾ അനുവദിച്ചതായി ‘ഫിയോക്’ ഭാരവാഹികൾ പറഞ്ഞു. പ്രതീക്ഷ സർക്കാരിൽതിയേറ്ററുകൾ തുറക്കുമെങ്കിലും സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാരിൽനിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീണ്ടും പലരോടും കടംവാങ്ങി തിയേറ്ററുകൾ തുറക്കാനൊരുങ്ങുന്നത്. ലക്ഷക്കണക്കിനു രൂപ ചെലവിട്ടാലേ 25-നു തിയേറ്ററുകൾ തുറക്കാനാകൂ.-സുമേഷ് ജോസഫ് മണർകാട്, ഫിയോക് ജനറൽ സെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/3DlVkLN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages