കാബൂൾ: അഫ്ഗാനിസ്താനിൽ സജീവമാകുന്ന ഐ.എസ്. ആക്രമണങ്ങളെ ചെറുക്കാൻ യു.എസുമായി സഹകരണത്തിനില്ലെന്ന് താലിബാൻ. വെല്ലുവിളികളെ ഒറ്റയ്ക്കുനേരിടാൻ തങ്ങൾ സജ്ജരാണെന്ന് താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെ ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 46 വിശ്വാസികൾ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് പ്രതികരണം.രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുപിന്നാലെ താലിബാനുനേരെയുള്ള ആക്രമണം ശക്തമാക്കിയ ഐ.എസ്. ഒട്ടേറെ താലിബാനികളെ വധിച്ചിരുന്നു. പിന്നാലെ ഐ.എസ്. അംഗങ്ങളെ അറസ്റ്റുചെയ്തതായി താലിബാൻ വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3lrfr5n
via
IFTTT
No comments:
Post a Comment